തിന്മയെ അക്രമം കൊണ്ട് നേരിടുന്നത് ഇസ്‍ലാമികമല്ലെന്നും സമാധാനം തകര്‍ക്കുന്ന ഏത് ശ്രമങ്ങളെയും പരാജയപ്പെടുത്തണമെന്നും എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്‍റ് സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി നാസര്‍ഫൈസി കൂടത്തായിയുമാണ് പത്രക്കുറിപ്പ് ഇറക്കിയത്.
കോളേജ് അധ്യാപകന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം കാടത്തമാണെന്ന് എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇത്തരം ഒളിയാക്രമണങ്ങള്‍ സംസ്കാരമുള്ള ജനതക്ക് ചേര്‍ന്നതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം ജനാധിപത്യരീതിയിലാകണം, തെറ്റിനെ തെറ്റുകൊണ്ട് എതിര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.