കോഴിക്കോട്:ഇടിയങ്ങര അപ്പവാണിഭനേര്‍ച്ചയുടെ സമാപനച്ചടങ്ങായ ഖത്തം ദുആ ഭക്തിനിര്‍ഭരമായി. പതിനായിരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
അപ്പവാണിഭനേര്‍ച്ച നടക്കുന്ന ശൈഖ്പള്ളി കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി എ.വി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ ആമുഖ പ്രസംഗം നടത്തി. കോഴിക്കോട് ഖാസി ജമലുല്ലൈലി മുഹമ്മദ് കോയ തങ്ങള്‍, ബാപ്പുതങ്ങള്‍, പെരുമുഖം ആറ്റക്കോയ തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍, കെ.ടി. അബ്ദുല്‍ജലീല്‍ ഫൈസി, ഐ.ടി. അബൂബക്കര്‍മുസ്‌ല്യാര്‍, കെ. അബ്ദുല്‍ ഗഫൂര്‍ ഹൈതമി, എന്‍.വി. ഖാലിദ്മുസ്‌ല്യാര്‍, എം.പി. ത്വഖിയുദ്ദീന്‍ ഹൈതമി, ഉമര്‍ഫൈസി മുക്കം, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി എന്നിവര്‍ പങ്കെടുത്തു. വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ കൂട്ട പ്രാര്‍ഥന നടത്തി. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകള്‍ സമാപിച്ചെങ്കിലും ഏതാനും ദിവസം കൂടി സിയാറത്തും ദുആയും നടക്കും.