'ലഹരി വിമുക്ത മലപ്പുറം ജില്ല' എസ്.വൈ.എസ്. കാമ്പയിന് തുടക്കം

മലപ്പുറം: സുന്നി യുവജന സംഘം നടത്തുന്ന ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ലഹരിവിമുക്ത മലപ്പുറം ജില്ല കാമ്പയിന്‍ തുടങ്ങി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മണ്ണിനെയും മനസ്സിനേയും ബാധിച്ച വന്‍ ദുരന്തമാണ് മദ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയം അവതരിപ്പിച്ചു. എസ്.വൈ.എസ്. സംസ്ഥാന ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി ഓണംപിള്ളി, അവ്യയാനന്ദ സ്വാമി, ഫാ. വര്‍ഗീസ് പൊന്നോല എന്നിവര്‍ പ്രഭാഷണം നടത്തി. കെ.എ. റഹ്മാന്‍ ഫൈസി, പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, കെ.കെ.എസ്. തങ്ങള്‍, ഹാജി യു. മുഹമ്മദ് ഷാഫി എന്നിവര്‍ പ്രസംഗിച്ചു.