റബ്ബാനിയ ദര്‍സ് വാര്‍ഷികം

മലപ്പുറം : കോണോംപാറ മസ്ജിദുന്നൂര്‍ റബ്ബാനിയ്യ ദര്‍സ് 28-ാം വാര്‍ഷിക സനദ്ദാന ദുആ സമ്മേളനവും അല്‍ഫലാഹ് സംഗമവും നടത്തി. ഇതിന്റെ ഭാഗമയി വാര്‍ഷികപരീക്ഷ നടത്തി.

200 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പി.പി. മുഹമ്മദ് ഫൈസി, ഹസന്‍ സഖാഫി, ലത്വീഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന പഠനക്യാമ്പ് അസ്ഗര്‍ അലി ഫൈസി ഉദ്ഘാടനംചെയ്തു. റഹ്മത്തുള്ള ഖാസിമി മുഖ്യപ്രഭാഷണം നടത്തി.

ദുആ സമ്മേളനത്തിന് അത്തിപ്പറ്റ ഉസ്താദ് നേതൃത്വംനല്‍കി. അലി ഫൈസി അധ്യക്ഷതവഹിച്ചു. സയ്യിദ് ഫൈസല്‍ തങ്ങള്‍ ആലത്തൂര്‍പടി സനദ്ദാനം നിര്‍വഹിച്ചു. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹാജി. കെ. മമ്മദ് ഫൈസി സുവനീര്‍ പ്രകാശനംചെയ്തു.

കാളാവ് സൈതലവി മുസ്‌ലിയാര്‍, ഗഫൂര്‍ ഖാസിമി കോണോംപാറ, ഉബൈദുള്ള, ഇപ്പ മുസ്‌ലിയാര്‍, കെ.പി.എം. അഷറഫ് ഫൈസി, എ.ടി.എം. ഫൈസി, കുഞ്ഞുട്ടിഹാജി, മുഹമ്മദലിഹാജി, ഉമ്മര്‍കോയ എ ന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്‍കരീം ഫൈസി സ്വാഗതവും ഉമ്മര്‍ ഫൈസി നന്ദിയും പറഞ്ഞു.