മദ്യത്തില്‍നിന്നുള്ള വരുമാനം സര്‍ക്കാര്‍ വേണ്ടെന്നുവെക്കണം -എസ്.വൈ.എസ്

പെരിന്തല്‍മണ്ണ: മദ്യത്തില്‍നിന്നുള്ള വരുമാനം വേണ്ടെന്നുവെക്കാനുള്ള ആര്‍ജവം കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പി.ടി. അലി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഹംസ റഹ്മാനി, ഒ.എം.എസ്.തങ്ങള്‍, ഒ.കെ.എം.മൗലവി, ഒ.കുഞ്ഞയമു മുസ്‌ലിയാര്‍, കെ. സെയ്തുട്ടിഹാജി, സി.എം.അബ്ദുള്ള, കെ.പി.ഹംസ, റഷീദ് ഫൈസി, ശംസുദ്ദീന്‍ ഫൈസി, സിദ്ദിഖ് ഫൈസി, ശമീര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.