പ്രത്യേകം പ്രാര്‍ത്ഥന നടത്തുക

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്‍റും പ്രമുഖ പണ്ഡിതനുമായ സി.കെ.എം. സ്വാദിഖ് മുസ്‍ലിയാരെ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .സി.യു. വില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്ന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്നും മദ്റസകളില്‍ പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിക്കണമെന്നും സമസ്ത നേതാക്കള്‍ അറിയിച്ചു.