ലഹരിക്കെതിരെ ജനകീയക്കൂട്ടായ്മ

ഒറ്റപ്പാലം : എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി ഒറ്റപ്പാലത്ത് ലഹരിവിപത്തിനെതിരെ ജനകീയക്കൂട്ടായ്മ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് കെ.പി. കുരുവിള പ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. അബ്ബാസ് മളാഹിരി അധ്യക്ഷനായി. സ്വാമി നിജാനന്ദസരസ്വതി മഹാരാജ്, സ്വലാഹുദ്ദീന്‍ ഫൈസി, സ്വാലിഹ് അന്‍വരി എന്നിവര്‍ സംസാരിച്ചു.