പലിശ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടനിലക്കാരനാകരുത്: ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍

ചേളാരി: സമൂഹത്തില്‍ അധാര്‍മികത വളരാന്‍ പ്രധാന പങ്കു വഹിക്കുന്നത് സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും പലിശരഹിത സമൂഹവ്യവസ്ഥയ്ക്കു വേണ്ടി നിലകൊള്ളുന്ന മതപണ്ഡിതരെ പലിശയുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരനായി സംസ്ഥാന സര്‍ക്കാര്‍ വരുന്നത് ആശാസ്യമല്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ അഭിപ്രായപ്പെട്ടു.
മദ്രസാ പൊതുപരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവാര്‍ഡുകള്‍ നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, എ.ടി.എം. കുട്ടി മൗലവി, കെ.പി. അബ്ദുറഹ്മാന്‍ മുസല്യാര്‍, ഇമ്പിച്ചി അഹമ്മദ് ഹാജി, കെ.സി. അഹമ്മദ് മൗലവി, കെ. മൊയ്തീന്‍ ഫൈസി, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.