സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്

ഇന്ത്യയെ കൊള്ളയടിക്കാനായി ആദ്യമായി കാപ്പാട് കപ്പലിറങ്ങിയത് ഞങ്ങള്‍ പോര്‍ച്ചുഗീസുകാരായിരുന്നു. ഈ നാട്ടിലിറങ്ങി നിങ്ങളുടെ പൂര്‍വ്വീകരുടെ വസ്തുവഹകള്‍ കൊള്ളയടിച്ചു. കൊള്ളക്ക് കൂട്ടുനില്‍ക്കാത്തവരെ കൊന്നൊടുക്കി. നിങ്ങളുടെ ഉമ്മമാരെയും സഹോദരിമാരെയും കീഴ്‌പ്പെടുത്തി അവരുടെ സ്ത്രീത്വവും അഭിമാനവും പിച്ചിച്ചീന്തി. കൊള്ളാവുന്ന സ്ത്രീകളെ ഞങ്ങള്‍ കടത്തിക്കൊുപോയി. നാടിന്റെ സമ്പത്ത് മോഹിച്ച് വന്ന ഞങ്ങള്‍ക്ക് നിങ്ങളുടെ പൂര്‍വ്വീകര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പിന്തിരിയേിവന്നു. എന്നാല്‍ നിങ്ങളുടെ നാട്ടിലെ ഒറ്റുകാരില്‍ (രാജ്യദ്രോഹികള്‍ എന്നേ അവരെ വിളിക്കാനാകൂ) ചിലരുടെ സഹായത്താല്‍ ഞങ്ങള്‍ ലക്ഷ്യം കത്തെുകതന്നെ ചെയ്തു. കുഞ്ഞാലിമരക്കാര്‍ കുടുംബത്തിന്റെ നാവികപ്പടക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിങ്ങളുടെ ഭരണാധികാരികള്‍തന്നെ ചതിയിലൂടെ കുഞ്ഞാലിയെ ഞങ്ങള്‍ക്ക് പിടിച്ചുതന്നു. അങ്ങനെ അദ്ദേഹത്തിന്റെ തലവെട്ടി കുന്തത്തില്‍ നാട്ടി നിങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. ആ നാവികപ്പടയെ നിങ്ങളുടെതന്നെ ആളുകളിലൂടെ ഞങ്ങള്‍ തകര്‍ത്തു. ഞങ്ങളുടെ കൂട്ടത്തില്‍ ഞങ്ങളുടെ മതം പ്രചരിപ്പിക്കാനായി വന്നവര്‍ പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും നിങ്ങള്‍ക്കിടയില്‍ മതംമാറ്റം നടത്തിക്കൊിരുന്നു. ഞങ്ങളുടെ ദൗത്യം പൂര്‍ത്തീകരണത്തിലെത്തുന്നതിനിടയില്‍ ഞങ്ങളെപ്പോലെയുള്ള അല്ലെങ്കില്‍ ഞങ്ങളിലും ക്രൂരന്‍മാരോ ദുഷ്ടന്‍മാരോ ആയിട്ടുള്ള ഇംഗ്ലുകാര്‍ (ബ്രിട്ടീഷുകാര്‍) നിങ്ങളുടെ നാട്ടിലേക്ക് അതിക്രമിച്ച് കടന്നു. ഞങ്ങളുടെ ആധിപത്യം അവസാനിച്ചതോടെ ഞങ്ങള്‍ പിന്തിരിഞ്ഞു. ഞങ്ങള്‍ വെള്ളക്കാര്‍, ഇംഗ്ലീഷുകാര്‍, ബ്രിട്ടീഷുകാര്‍ (ഇന്ന് ഞങ്ങള്‍ ഇംഗ്ല് എന്ന പേരില്‍ അറിയപ്പെടുന്നു) ഇനി ഞങ്ങള്‍ വെള്ളക്കാര്‍ നിങ്ങളോട് പറയട്ടെ. പിന്നീടങ്ങോട്ട് ഞങ്ങള്‍ വെള്ളക്കാര്‍ (ബ്രിട്ടീഷുകാര്‍ എന്നാണ് നിങ്ങളുടെ പൂര്‍വ്വീകര്‍ ഞങ്ങളെ വിളിച്ചിരുന്നത്) ഇംഗ്ലുകാരുടെ ദിനങ്ങളായിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ എക്കാലത്തേയും തന്ത്രം. അതിനായി ഞങ്ങളാദ്യം ഹിന്ദുവിനെയും മുസല്‍മാനെയും തമ്മിലടിപ്പിച്ചു. നിങ്ങളുടെ നീതിമാനായ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താനെ, അദ്ദേഹത്തിന്റെ വിശ്വസ്തനും സേനാനായകനുമായിരുന്ന പൂര്‍ണ്ണയ്യ ഒറ്റിത്തന്നതുമൂലം വഞ്ചനയിലൂടെ ഞങ്ങള്‍ പരാജയപ്പെടുത്തി. രാജ്യസ്‌നേഹിയായ ആ ഭരണാധികാരിയുടെ മരണത്തിലൂടെ ഞങ്ങള്‍ക്ക് അപ്രാപ്യമെന്ന് തോന്നിയിരുന്ന നിങ്ങളുടെ നാട് പിടിച്ചടക്കി. നിങ്ങളെ തല്ലാനും കൊല്ലാനും നിങ്ങളില്‍നിന്ന് തന്നെയുള്ള മലബാര്‍ സ്‌പെഷ്യല്‍ പോലീസിനെയുാക്കി. നാടിന്റെ നാനാ ദിക്കുകളില്‍നിന്നുമുള്ള സ്വാതന്ത്ര്യസമര പോരാളികളെ ഞങ്ങള്‍ പിടികൂടി. നാടിന്റെ സ്വാതന്ത്ര്യത്തിനുവേി പോരാടിയ നിങ്ങളിലെ പോരാളികളെ ഞങ്ങള്‍ രാജ്യദ്രോഹികളാക്കി. അവരില്‍ പലരെയും അന്തമാനിലേക്കോ നിക്കോബാറിലോക്കോ നാടുകടത്തി. വിചാരണയെന്ന പ്രഹസനത്തിലൂടെ നിങ്ങളുടെ പൂര്‍വ്വീകരില്‍ പലരെയും വെടിവെച്ച് കൊല്ലുകയോ തൂക്കുമരത്തിലേറ്റുകയോ ചെയ്തു. മലബാറിന്റെ വിരിമാറില്‍നിന്നും അനേകായിരങ്ങളെ ഞങ്ങള്‍ കൊല്ലാക്കൊല ചെയ്തു. ജാലിയന്‍വാലാബാഗും വാഗണ്‍ ട്രാജഡിയും ഞങ്ങളുടെ ക്രൂരതയുടെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ അവരുടെ ഇളം തലമുറയില്‍പെട്ട നിങ്ങള്‍ക്ക് നിങ്ങള്‍ പിറന്നുവീണ നാടിന്നുവേി നടത്തിയ പോരാട്ടങ്ങളെ അറിയാനോ ആദരിക്കാനോ അറിയില്ലായിരിക്കാം. നിങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അക്രമകാരികളും കടന്നുകയറ്റക്കാരുമായ ഞങ്ങളെ നാട്ടില്‍നിന്നു ആട്ടിയോടിക്കാനും ഞങ്ങളുടെ പതാക നിങ്ങളുടെ മാതൃരാജ്യത്തുനിന്നു എന്നെന്നേക്കുമായി പിഴുതെറിയാനും അവരുടെ ജീവനും ജീവിതവും നല്‍കി. നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി രക്തസാക്ഷിത്വത്തിലൂടെ അമരത്വം നേടിയ നിങ്ങളുടെ പൂര്‍വ്വ പിതാക്കളെയും ഞങ്ങള്‍ ബലമായി കവര്‍ന്നെടുത്ത നിങ്ങളുടെ സഹോദരിമാരുടെ അഭിമാനത്തെയും സ്ത്രീത്വത്തെയും മറന്നുകൊ് നിങ്ങള്‍ ഞങ്ങളുടെ പതാകകളെയും രാഷ്ട്രത്തെയും വാനോളം ഉയര്‍ത്തുകയും പുകഴ്ത്തുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനങ്ങള്‍ക്ക് ഞങ്ങളുടെ കൊടികളുടെ നിറം നല്‍കുമ്പോള്‍, നിങ്ങളുടെ വേഷവിതാനങ്ങള്‍ ഞങ്ങളുടേതിന് തുല്യമാവുമ്പോള്‍, ഞങ്ങള്‍ക്കൊപ്പിച്ച് നിങ്ങളുടെ ഹെയര്‍സ്റ്റൈല്‍ മാറ്റുമ്പോള്‍, ഞങ്ങളുടെ ഫോട്ടോകള്‍ കുത്തിനിറച്ച് കമാനങ്ങളും ഫ്‌ളക്‌സുകളും നിറക്കുമ്പോള്‍, നിങ്ങള്‍ മറന്നുപോയ നിങ്ങളുടെ പൂര്‍വ്വീകരെ ഞങ്ങള്‍ സ്മരിക്കുമ്പോള്‍ പോര്‍ച്ചുഗീസുകാരും ഇംഗ്ലുകാരുമായ ഞങ്ങള്‍ ലജ്ജിച്ച് തലതാഴ്ത്തട്ടെ. നിങ്ങളതിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്നുതന്നെ ഇനിയും വിളിച്ചോളൂ. - സി.ടി. അബ്ദുല്‍ജലീല്‍