മലപ്പുറം: അത്താണിക്കല്‍ എം.ഐ.സി കമ്മിറ്റിയുടെ പ്രസിഡന്റായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളെ വീണ്ടും തിരഞ്ഞെടുത്തു. സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ മുഖ്യരക്ഷാധികാരിയും കെ. അഹമ്മദ് എന്ന ബാപ്പു അരിമ്പ്ര, കെ.ഐ. മുഹമ്മദാലി എന്നിവര്‍ രക്ഷാധികാരികളുമാണ്. പ്രൊഫ. സി. മുഹമ്മദിനെ ജനറല്‍സെക്രട്ടറിയായും എ.എം. കുഞ്ഞാനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, കെ. മമ്മദ്‌ഫൈസി, ടി.വി. ഇബ്രാഹിം, പി. ബീരാന്‍കുട്ടിഹാജി, പി. കുഞ്ഞുട്ടിമുസ്‌ലിയാര്‍, എം.സി. ഷാഹുഹാജി (വൈസ് പ്രസിഡന്റുമാര്‍), കെ. മുഹമ്മദ് ഇസ്മായില്‍, പി.കെ. ഹംസ, പി.എ. സലാം, കെ. അസീസ്, സി. കുഞ്ഞിമുഹമ്മദ്, വി.പി. സലീം (സെക്രട്ടറിമാര്‍).
യോഗത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം സ്വാഗതം പറഞ്ഞു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, കെ. മമ്മദ്‌ഫൈസി, കെ.ഐ. മുഹമ്മദാജി, കെ. അഹമ്മദ്മൗലവി, എന്‍.പി. മൊയ്തീന്‍ പ്രസംഗിച്ചു. പി.എ. സലാം നന്ദിയും പറഞ്ഞു.