മലപ്പുറം: എസ്.വൈ.എസ്സിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ജില്ലയില്‍ പ്രതിനിധി സമ്മേളനങ്ങള്‍ നടത്തും. 17 കേന്ദ്രങ്ങളിലാണ് സമ്മേളനം. 'പൈതൃകത്തിന്റെ പവിത്രത' എന്ന സന്ദേശവുമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് സമ്മേളനം നടത്തുന്നത്. മലപ്പുറം സുന്നി മഹലില്‍ രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.