തിരൂരങ്ങാടി: സമൂഹത്തിന്റെ പുരോഗതിക്ക് മഹല്ലുകളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് ദാറുല്‍ ഹുദയില്‍ ചേര്‍ന്ന എസ്.എം.എഫ് ജില്ലാ ശില്പശാല അഭിപ്രായപ്പെട്ടു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. എസ്.എം. ജിഫ്രി തങ്ങള്‍ അധ്യക്ഷതവഹിച്ചു.
ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി കെ.എം. സൈതലവിഹാജി, എ.കെ. ആലി പാങ്ങ്, സി.യൂസഫ് ഫൈസി, എം.പി. മുഹമ്മദ്മുസ്‌ലിയാര്‍, യു. മുഹമ്മദ് ശാഫിഹാജി, ടി.എച്ച്. അബ്ദുല്‍അസീസ് ബാഖവി എന്നിവര്‍ പ്രസംഗിച്ചു.
അംഗീകാരം ലഭിച്ച മഹല്ലുകളുടെ രജിസ്‌ട്രേഷന്‍ രേഖകള്‍, മാര്യേജ് സര്‍ട്ടിഫിക്കറ്റുകള്‍എന്നിവ വിതരണംചെയ്തു.