SKSSF മനുഷ്യജാലിക; കാസര്‍കോട് ജില്ലാ സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യത്തില്‍ എസ് കെ എസ് എസ് എഫ് റിപബ്ലിക്ക് ദിനത്തില്‍ ചട്ടഞ്ചാല്‍ ടൌണില്‍ നടത്തുന്ന മനുഷ്യജാലികക്ക് 313അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി. ജനുവരി 26ന് നടക്കുന്ന ജാലികയില്‍ മതസൗഹാര്‍ദത്തിന് ശക്തി പകര്‍ന്ന് കൊണ്ട് ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലിയും ജാലികയുമാണ് നടക്കുക.

സ്വാഗത സംഘ ഭാരവാഹികള്‍ : ത്വാഖ അഹ്മ്മദ് മൗലവി, യു.എം അബ്ദുറഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എന്‍ പി എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ നീലേശ്വരം, ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, പൂക്കോയ തങ്ങള്‍ ചന്തേര, അഹ്മ്മദ് മുസ്‌ലിയാര്‍ ചെര്‍ക്കള, ഇബ്രാഹീം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുസ്സലാം ദാരിമി ആലംപാടി, ചെങ്കള അബ്ദുല്ല ഫൈസി, അലി ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ഹംസത്തു സഅദി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര (രക്ഷാധികാരികള്‍) .

കെ.മൊയ്തീന്‍ കുട്ടി ഹാജി പട്ടുവത്തില്‍ (ചെയര്‍മാന്‍) , ഹാശിം ദാരിമി ദേലംപാടി, സൂഹൈര്‍ അസ്ഹരി പള്ളംങ്കോട്, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സി.പി മൊയ്തു മൗലവി ചെര്‍ക്കള, റഷീദ് ഫൈസി, മഹ്മൂദ് ദേളി, മുഹമ്മദലി കോട്ടപ്പുറം, ചെരിക്കോട് അബ്ദുല്ല കുഞ്ഞി ഹാജി, കെ.എം അബ്ദുല്ല ഹാജി, ലത്തീഫ് ചെര്‍ക്കള, ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, മല്ലം സുലൈമാന്‍ ഹാജി, സലാം ബാഡൂര്‍, സി.എച്ച് ഹുസൈനാര്‍ തെക്കില്‍, മജീദ് ബെണ്ടിച്ചാല്‍, അബ്ദുറഹ്മാന്‍ പട്ടുവം, അഹ്മ്മദ് മല്ലം (വൈസ് ചെയര്‍മാന്‍മാര്‍) സി.എം. മൊയ്തു ചെര്‍ക്കള (ജനറല്‍ കണ്‍വീനര്‍) , ജമാല്‍ ദാരിമി, സിദ്ധീഖ് മാങ്ങാട്, ബുര്‍ഹാന്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, ശിഹാബ് നിസാമുദ്ദീന്‍ നഗര്‍, സക്കരിയ തൈര, മൊയ്തു തൈര, ഷരീഫ് എയ്യള (ജോയിന്‍ കണ്‍വീനര്‍മാര്‍) , ടി.ഡി അഹ്മ്മദ് ഹാജി (ട്രഷറര്‍) , (വര്‍ക്കിം ചെയര്‍മാന്‍) മുഹമ്മദ് ശാഫി കൊക്കടം, (വര്‍ക്കിം കണ്‍വീനര്‍) ഖാദര്‍ കണ്ണംമ്പള്ളി, (ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍) ശരീഫ് മഠത്തില്‍, (വൈസ് ചെയര്‍മാന്‍) നിസാര്‍ പാദൂര്‍, (കണ്‍വീനര്‍) സിദ്ദീഖ് പുത്തിരി, (ജോയിന്‍ കണ്‍വീനര്‍) അബ്ദുല്‍ ഖാദര്‍ മീത്തല്‍ എന്നിവരെ തെരഞ്ഞെടുത്തു. സംഘാടക സമിതി രൂപീകരണ യോഗം താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു സുഹൈര്‍ അസ്ഹരി പള്ളംങ്കോട് അധ്യക്ഷത വഹിച്ചു. സി.എം.മൊയ്തു ചെര്‍ക്കള സ്വാഗതവും ഖാദര്‍ കണ്ണമ്പള്ളി നന്ദിയും പറഞ്ഞു.
- Secretary, SKSSF Kasaragod Distict Committee