മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്ററി മദ്‌റസാ ശിലാസ്ഥാപന കര്‍മ്മവും നബിദിന സമ്മേളനവും 10, 11 തിയ്യതികളില്‍

മടക്കിമല : പുതുക്കി പണിയുന്ന മടക്കിമല ഹിദായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി മദ്‌റസയുടെ ശിലാസ്ഥാപനവും നബിദിന സമ്മേളനവും 10, 11 തിയ്യതികൡ നടക്കും. ശിലാസ്ഥാപന കര്‍മ്മം 10ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മഹല്ല് പ്രസിഡണ്ട് എം മുഹമ്മദലി അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും സുഹൈല്‍ വാഫി മുഖ്യപ്രഭാഷണവും നടത്തും. എം.എ മുഹമ്മദ് ജമാല്‍, ഇബ്രാഹിം ഫൈസി പേരാല്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, മുഹമ്മദ്കുട്ടി ഹസനി, കബീര്‍ പൈക്കാടന്‍ പ്രസംഗിക്കും. അഭിഭാഷക മേഖലയില്‍ 50 വര്‍ഷം പിന്നിട്ട മടക്കിമല സ്വദേശിയായ എം.ഡി വെങ്കിട സുബ്രമണ്യന് ചടങ്ങില്‍ പാണക്കാട സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി ആദരിക്കും. തുടര്‍ന്ന് അബ്ദുസസമദ് ദാരിമി കൊളത്തറ അവതരിപ്പിക്കുന്ന കഥാപ്രസംഗവും നടക്കും.
- Nasid K