SYS സന്ദേശ ജാഥക്ക് ഊഷ്മള സ്വീകരണം

കല്‍പ്പറ്റ : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ഫെബ്രുവരി 14 മുതല്‍ 16 വരെ കാസര്‍ഗോഡ് വാദീത്വൈബയില്‍ നടക്കുന്ന SYS 60-ാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പൈതൃക സന്ദേശജാഥക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വലമായ വരവേല്‍പ്പു നല്‍കി. പഴയ വൈത്തിരിയില്‍ നിന്നും പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാഥ വൈത്തിരി, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലും കല്‍പ്പറ്റയിലും പര്യടനം നടത്തി അമ്പലവയലില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍, ഹാരിസ് ബാഖവി
കമ്പളക്കാട്, പി സി ഉമര്‍, ഫൈസല്‍ ഫൈസി, അബ്ദുറഹ്മാന്‍ തലപ്പുഴ, അബ്ദുല്‍ ഖാദര്‍ മടക്കിമല, ഇ പി മുഹമ്മദലി, മുജീബ് ഫൈസി നായ്ക്കട്ടി, മുഹമ്മദലി ദാരിമി, സൈനുദ്ദീന്‍ വടുവഞ്ചാല്‍, മജീദ് ബാഖവി സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹിം ഫൈസി പേരാല്‍ നന്ദി പറഞ്ഞു.
- harisbaqavi