കാസറകോട്
: SYS60-ാം
വാര്‍ഷിക സമ്മേളനത്തിന്റെ
പ്രചരണത്തിന്റെ ഭാഗമായി
SKSSF കാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
ഫിഖ്ഹ് സെമിനാര്‍ ഇന്ന് (ശനി)
രാവിലെ 11
മണിക്ക്
ചെര്‍ക്കള ഖുവ്വത്തുല്‍
ഇസ്ലാം മദ്രസ ഹാളില്‍ നടക്കും.
സമസ്ത വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡണ്ട് പി.
കെ. പി.
അബ്ദുസലാം
മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
അറബി മാന്ത്രികവും
ജ്യോതിഷവും എന്ന വിഷയം നന്തി
ദാറുസ്സലാം അറബിക് കോളോജ്
പ്രിന്‍സിപ്പാള്‍ മൂസക്കുട്ടി
ഹസ്രത്ത് അവതരിപ്പിച്ച്
സംസാരിക്കും. സമസ്ത
ജില്ലാ ജനറല്‍ സെക്രട്ടറി
യു.എം.
അബ്ദുല്‍
റഹ്മാന്‍ മൗലവി, സുന്നീ
യുവജന സംഘം സംസ്ഥാന
വൈസ്പ്രസിഡണ്ടുമാരായ എം.എ.ഖാസിം
മുസ്ലിയാര്‍ , മെട്രോ
മുഹമ്മദ് ഹാജി, ഖത്തര്‍
ഇബ്രാഹിം ഹാജി കളനാട്,
ജില്ലാ ജനറല്‍
സെക്രട്ടറി അബ്ബാസ് ഫൈസി
പുത്തിഗ, ചെര്‍ക്കള
അഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍
സംബന്ധിക്കും.
- Secretary, SKSSF Kasaragod Distict Committee