ഓണ്‍ലൈൻ : വിഘടിത മുശാവറയുടെതടക്കമുള്ള അണിയറ രഹസ്യങ്ങള്‍ തുറന്നു കാണിക്കുന്ന നാലര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ജിശാന്‍മാഹിയും പേരോട് അബ്‌ദുറഹ് മാന്‍ സഖാഫിയും തമ്മിലുള്ള സ്വകാര്യ സംഭാഷണം ഇന്ന് കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലൂടെ പുറത്ത് വിടുമെന്ന് അഡ്‌മിന്‍ ഡസ്‌ക് അറിയിച്ചു.
പുതിയ സാഹചര്യത്തില്‍ വിഘടിത നേതൃത്വം തന്റെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന പേരോട്, കാന്തപുരത്തിനുള്ള തന്റെ അകമഴിഞ്ഞ പിന്തുണയും ആത്മാര്‍ത്ഥതയും പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിലാണ് പേരോടിന്റെ 'തനിനിറം' വ്യക്തമാക്കുന്ന സംഭാഷണ ഭാഗം ക്ലാസ്സ് റൂം പുറത്തുവിടുന്നത്.
ലൈവ് പ്രോഗ്രാം www.kicrlive.com , ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും.