കാസറഗോഡ്
: SYS അറുപതാം
വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്
സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന
പൈതൃകം 2014 ഇസ്‌ലാമിക്
എക്‌സിബിഷന്‍ ഫെബ്രുവരി 13
മുതല്‍ സമ്മേളന
നഗരിയായ വാദീതൈ്വബയില്‍
ആരംഭിക്കും. ഇസ്‌ലാമിക
പൈതൃകത്തിന്റെ പതിനഞ്ച്
നൂറ്റാണ്ടുകള്‍ വരച്ചു
കാണിക്കുന്ന വിധത്തില്‍
വിവിധ സ്റ്റാളുകള്‍ സജ്ജീകരിച്ചും
വിവിധ മത ഭൗതിക വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ പ്രത്യേക
പ്രദര്‍ശന മത്സരവും ഒരുക്കിയുള്ള
എക്‌സിബിഷന്‍ ഏറെ വിസ്മയകരമാവും.
വിജ്ഞാനം,
വിനോദം,
കൗതുകം എന്നിവ
സംയോജിപ്പിച്ച് ദൃശ്യ ശ്രാവ്യ
വിസ്മയങ്ങള്‍ തീര്‍ക്കുന്ന
പ്രദര്‍ശനം സന്ദര്‍ശകരെ ഏറെ
ആകര്‍ഷിപ്പിക്കും.
ഇസ്‌ലാമിക
തനതു ശില്‍പ ചാരുതയുടെ വശ്യത
പകരുന്ന രീതിയില്‍
നിര്‍മ്മിച്ചിട്ടുള്ള 'കുത്തബ്
മിനാര്‍', പ്രവാചക(സ)യുടെ
പള്ളിയുടെ പഴയതും പുതിയതുമായ
രൂപങ്ങള്‍, പ്രവാചകരുടെ
വിടവാങ്ങല്‍ പ്രസംഗം നടന്ന
'ജബലുര്‍റഹ്മ'
തുടങ്ങിയ
പ്രദേശങ്ങളും നിര്‍മ്മിതികളും
പ്രദര്‍ശനത്തെ വ്യത്യസ്തമാക്കുന്നു.
സമ്മേളനത്തോടനുബന്ധിച്ച് വരുന്നവരില്‍ നിന്നും ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. മദ്‌റസാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് വരുമ്പോള്‍ സന്ദര്‍ന ടിക്കറ്റിന് പ്രത്യേക ഇളവ് നല്‍കുന്നതാണ്.

- Sysstate Kerala