പ്രവാചകാനുരാഗികള്‍ക്ക്‌ നവ്യാനുഭവമായി സ്‌നേഹ നിലാവ്‌

തിരൂരങ്ങാടി : പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ക്ക്‌ പുതിയ ഭാവങ്ങളും രീതികളും പകര്‍ന്നു നല്‍കി SKSSF ത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന സ്‌നേഹ നിലാവ്‌ സെഷന്‍ ശ്രദ്ധേയമായി.
പാരമ്പര്യമായി നടന്നുവരുന്ന മദ്‌ഹുര്‍റസൂല്‍ സദസ്സുകളില്‍ നിന്നും വ്യത്യസ്‌തമായി സദസ്യരെ പൂര്‍ണമായും പ്രവാചകാനുരാഗത്തില്‍ ലയിപ്പിക്കുന്ന ചരിത്ര സംഭവങ്ങളും പ്രവാചക ജീവിതത്തിലെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളും പാടിയും പറഞ്ഞും അര്‍ദ്ധ രാത്രി വരെ നീണ്ടു നിന്ന സ്‌നേഹ നിലാവ്‌ പ്രവാചക പ്രേമികള്‍ക്ക്‌ നവ്യാനുഭവമായി.
നാസര്‍ ഫൈസി കൂടത്തായി, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍, നാസിര്‍ ഹുദവി കൈപ്പുറം, റഫീഖ്‌ ഹുദവി കാട്ടുമുണ്ട, സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍, റശീദ്‌ ഏലംകുളം, അന്‍വര്‍ അലി നേതൃത്വം നല്‍കി.