കാസര്‍കോട്: 'റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന് കാമ്പയിന്റെ ഭാഗമായി ജൂലൈ 23,24,25 തിയതികളില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് റംസാന് പ്രഭാഷണം സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.മൂന്ന് ദിവസങ്ങലില്‍ നടക്കുന്ന പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.യോഗത്തില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ. ഖലില്‍, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന് ചെര്‍ക്കള, സയ്യിദ് ഹുസൈന് തങ്ങള്‍, എന്‍.ഐ.ഹമീദ് ഫൈസി, ഫറൂഖ് കൊല്ലംമ്പാടി, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ഷദി കുമ്പടാജ, കെ.എച്ച്. അഷ്റഫ് ഫൈസി കിന്നിംഗാര്‍,ശരീഫ് നിസാമി മുഗു,സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ആലികുഞ്ഞി ദാരിമി, സക്കരിയ്യ ദാരിമി പെരുമ്പട്ട,ശമീര്‍ കുന്നുകൈ തുടങ്ങിയവര്‍ സംബന്ധിച്ചു.