തേഞ്ഞിപ്പലം
: സമസ്‌ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സെന്‍ട്രല്‍ കൗണ്‍സില്‍
സംസ്ഥാന ഭാരവാഹികളായി സി.കെ.എം.
സ്വാദിഖ്
മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്
(പ്രസിഡണ്ട്),
എം.എം.
മുഹ്‌യിദ്ദീന്‍
മുസ്‌ലിയാര്‍ ആലുവ,
ഒ.എം.
ശരീഫ് ദാരിമി
കോട്ടയം (വൈസ്
പ്രസിഡണ്ട്), ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി (ജനറല്‍
സെക്രട്ടറി), എം.
അബ്ദുറഹ്‌മാന്‍
മുസ്‌ലിയാര്‍ കൊടക്,
കെ.സി.അഹ്‌മദ്
കുട്ടി മുസ്‌ലിയാര്‍ കോഴിക്കോട്
(ജോയിന്റ്
സെക്രട്ടറിമാര്‍), കെ.ടി.
അബ്ദുല്ല
മുസ്‌ലിയാര്‍ കാസര്‍കോഡ്
(ട്രഷറര്‍)
എന്നിവരെ
തെരഞ്ഞെടുത്തു. മുഅല്ലിം
ക്ഷേമനിധി ചെയര്‍മാനായി
സി.കെ.എം.
സ്വാദിഖ്
മുസ്‌ലിയാരെയും ഡെപ്യൂട്ടി
ചെയര്‍മാനായി പുറങ്ങ്
മൊയ്‌തീന്‍ മുസ്‌ലിയാരെയും
സെക്രട്ടറിയായി ഡോ.ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വിയെയും
തെരഞ്ഞെടുത്തു.
ചേളാരി
സമസ്‌ത ഓഡിറ്റോറിയത്തില്‍
ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ്
കൗണ്‍സിലില്‍ സി.കെ.എം.
സ്വാദിഖ്
മുസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി, എം.എം.
മുഹ്‌യിദ്ദീന്‍
മുസ്‌ലിയാര്‍ ആലുവ,
ടി.പി.
അബ്ദുല്ല
മുസ്‌ലിയാര്‍ മേലാക്കം,
മൊയ്‌തീന്‍
മുസ്‌ലിയാര്‍ പുറങ്ങ്,
ഡോ.എന്‍.എ.എം.
അബ്‌ദുല്‍
ഖാദര്‍, ഒ.എം.
ശരീഫ് ദാരിമി
കോട്ടയം, അബ്ദുല്ല
മാസ്റ്റര്‍ കൊട്ടപ്പുറം,
മൊയ്‌തീന്‍കുട്ടി
ഫൈസി വാക്കോട്,
കെ.ടി.അബ്ദുല്ല
മുസ്‌ലിയാര്‍ കാസര്‍കോഡ്,
കുഞ്ഞമ്മദ്
മുസ്‌ലിയാര്‍ തൃശൂര്‍,
എം.എം.
ഇമ്പിച്ചിക്കോയ
മുസ്‌ലിയാര്‍ വയനാട്,
പി. ഹസന്‍
മുസ്‌ലിയാര്‍ മലപ്പുറം,
കെ.സി.അഹ്‌മദ്
കുട്ടി മൗലവി കോഴിക്കോട്,
ശരീഫ് കാശിഫി
കൊല്ലം, അബ്ദുല്‍
കബീര്‍ ദാരിമി തിരുവനന്തപുരം,
ശിഹാബുദ്ദീന്‍
മൗലവി ആലപ്പുഴ, മൊയ്‌തീന്‍
ഫൈസി നീലഗിരി എന്നിവര്‍
സംസാരിച്ചു. എം.എ.
ചേളാരി സ്വാഗതവും
കൊടക് അബ്‌ദുറഹിമാന്‍
മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.