സ്റ്റെപ് രണ്ടാം ഘട്ടം അബുദാബി SKSSF ഏറ്റെടുക്കുന്നു

അബുദാബി : SKSSF സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ട്രെന്‍റിന്‍റെ കീഴില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്റ്റെപിന്‍റെ രണ്ടാം ഘട്ടം അബുദാബി സുന്നി സെന്‍ററും എസ്‌.കെ.എസ്‌.എസ്‌.എഫും ഏറ്റെടുക്കുന്നു. ഷാര്‍ജ എസ്‌.കെ.എസ്‌.എസ്‌.എഫിന്‍റെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്റ്റെപ് ഒന്നാം ഘട്ടത്തില്‍ 140 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പരിശീലനത്തിലാണ്. അഞ്ചു വര്‍ഷം പരിശീലനം നല്‍കുന്ന സ്റ്റെപിന്‍റെ രണ്ടാം ഘട്ടം 2012 ല്‍ മുതല്‍ 2017 വരെയാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്ന പരിശീലനങ്ങലാണ് ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. അവധിക്കാലത്ത്‌ നടക്കുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ വഴി വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള
അഭിമുഖങ്ങളില്‍ വിജയിക്കുന്നതിനാവാശ്യമായ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട വര്‍ക്ക്ഷോപ്പുകളും ട്രൈനിംഗും നല്‍കുക, മറ്റു പരീക്ഷകള്‍ എഴുതാനാവശ്യമായ റൈറ്റിംഗ് സ്കില്‍ ഉണ്ടാക്കിയെടുക്കുക, സിവില്‍ സര്‍വിസ് പരീക്ഷയുമായി ബന്ധപ്പെട്ട പൊതു വിജ്ഞാനം ഏറ്റവും പുതിയ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുക, അവര്‍ക്ക് ആത്മ പ്രചോദനം നല്‍കുന്നതിനുള്ള ലോക്കല്‍ മെന്‍ററിംഗ് സിസ്റ്റം, രക്ഷിതാക്കള്‍ക്കുള്ള പരിശീലനം എന്നിവ നടത്തുക എന്നിവയാണ്പരിശീലന കാലയളവിലെ പദ്ധതികള്‍ . ഈ കാലയളവില്‍ മികവു പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വിസ് ഉള്‍പ്പെടെയുള്ള ഉന്നത പരിശീലനത്തിനായി സഹജന്യ പരിശീലനത്തിന്‍ അയക്കുകയും മറ്റുള്ളവരെ ഏറ്റവും കാലികവും അവരുടെ അഭിരുചിക്ക് അനുയോജ്യമായതുമായ കരിയര്‍ കേന്ദ്രങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി
പ്രയോഗവല്‍കരിക്കുന്നത്.
സ്റ്റെപ് രണ്ടാം ഘട്ടത്തിന്‍റെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും 07 / 06 /2012 വ്യാഴാഴ്ച രാത്രി 8 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് ജനാബ് അബ്ദുല്‍ സമദ് സമദാനി MLA നിര്‍വഹിക്കും.