'മതമില്ലാത്ത ജീവന്' വീണ്ടും സ്കൂളുകളില്‍; വിവാദമായപ്പോള്‍ 'തിരിച്ചുവാങ്ങലും'

വിവാദമായ അധ്യായം
ഷൊറണൂര് : വിവാദങ്ങളും സമര കൊലാഹലങ്ങളു മുയര്‍ത്തിയ 'മതമില്ലാത്ത ജീവന്' വീണ്ടും സ്കൂളുകളിലെ തിക്കാനുള്ള ശ്രമം പാളി. വിവാദമായപ്പോള്‍ ഒടുവില്‍ അധി ക്രതരുടെ തന്നെ 'തിരിച്ചു വാങ്ങല്‍' പരിഹാരവും. തിര്ശുര്‍ ജില്ലയിലെ ഷൊറണൂര് ഉപ ജില്ലയിലാണ് സംഭവം. ഉപജില്ലയിലെ ചില സ്കൂളുകളില്‍ വിതരണംചെയ്ത 'മതമില്ലാത്ത ജീവന്' എന്ന അധ്യായമുള്പ്പെട്ട ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകളാണ് വിവാദമായെന്നു കണ്ടപ്പോള്‍ അധികൃതര്‍  തന്നെ തിരിച്ചു വാങ്ങി യത്.
ഉപജില്ലയിലെ ഒരു ഹൈസ്കൂളിലടക്കം ഒമ്പത് സ്കൂളിലായി നൂറുകണക്കിന് പുസ്തകം വിതരണം ചെയ്തിരുന്നതായി എ.ഇ.ഒ. പി.എന്. സുരേഷ്കുമാര് പറഞ്ഞു. ഇവയെല്ലാം സ്കൂളധികൃതര് തിരിച്ചുനല്കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ മാര്ച്ചില്ത്തന്നെ ഈ പുസ്തകങ്ങള് വിതരണത്തിനെത്തിച്ചിരുന്നു. 
2008ല്  ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നേത്ര്‍ത്ത്ലത്തില്‍  സമസ്ത കോ-ഒര്ടിനറേന്‍ കമ്മറ്റി രൂപീകരിച്ചു ശക്ത്മായി പ്രധിഷേധിച്ചതിന്നാല്‍ ഏഴാംക്ലാസ് സാമൂഹ്യപാഠ പുസ്തകത്തില്നിന്ന് പിന്വലിച്ച അധ്യായമാണ് 'മതമില്ലാത്ത ജീവന്'. 
അന്ന് പിന്വലിച്ച പുസ്തകങ്ങള് നാലുവര്ഷത്തിനുശേഷം ഷൊറണൂര് ഉപജില്ലയില് വിതരണത്തിനെത്തിയതില് ദുരൂഹതയുണ്ടെന്ന് ചില  അധ്യാപകരും അഭിപ്രായമുണ്ട്.