മലപ്പുറം: സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശിഹാബ്തങ്ങള്‍ സ്മാരക അവാര്‍ഡിന് നിറമരുതൂര്‍ സ്വദേശി എ. മരയ്ക്കാര്‍ ഫൈസി അര്‍ഹനായി. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗം, മദ്രസാ മാനേജ്മെന്റ് അസോസിയേഷന് (വെസ്റ്റ്) ജില്ലാപ്രസിഡന്റ്, സമസ്ത തിരൂര്‍ താലൂക്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച മരയ്ക്കാര്‍ ഫൈസിക്ക് ദര്സീരംഗത്ത് നാല്പത് വര്‍ഷത്തെ മികച്ച സേവനം പരിഗണിച്ചാണ് അവാര്‍ഡ്.
വരാനിരിക്കുന്ന സുന്നി യുവജനസംഘം സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.