ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ സ്‌മാരക സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയുടെ സംസ്ഥാന തല ഫണ്ടുല്‍ഘാടനം ഇന്ന്‌ മഞ്ചേരി ടൌണ്‍ഹാളില്‍

പെരിന്തآമണ്ണപട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജ്‌ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ സ്‌മാരക സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയുടെ സംസ്ഥാന തല ഫണ്ടുല്‍ഘാടനം ഇന്ന്‌ (വ്യാഴം) കാലത്ത്‌ 10 മണിക്ക്‌ മഞ്ചേരി ടൌണ്‍ഹാളില്‍ വെച്ച്‌ നടക്കും. 
ജാമിഅഃയുടെ പ്രഥമ പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ നാമഥേയത്തില്‍ ജാമിഅഃയിലെ മുഴുവന്‍ വിദ്യര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ്‌ ലഭ്യമാകുന്ന രീതിയിലാണ്‌ പദ്ധതിയുടെ ആദ്യഘട്ടം വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഓള്‍ഡ്‌ സ്റ്റുഡന്‍സ്‌ ഫെഡറേഷന്‍ ഓഫ്‌ ജാമിഅഃ നൂരിയ്യ (ഓസ്‌ഫോജ്‌ന) യുടെ കീഴിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.
സ്‌കോളര്‍ഷിപ്പ്‌ പദ്ധതി ചെയര്‍മാന്‍ കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങളില്‍ നിന്ന്‌ ആദ്യ തുക സ്വീകരിച്ച്‌ കൊണ്ട്‌ ജാമിഅഃ പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍, സമസ്‌ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ നാസര്‍ അബ്‌ദുല്‍ ഹയ്യ്‌ തങ്ങള്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, പി.പി മുഹമ്മദ്‌ ഫൈസി, കെ.എ റഹ്‌മാന്‍ ഫൈസി, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, പാതിരമണ്ണ അബ്ദുറഹ്‌മാന്‍ ഫൈസി, തുടങ്ങിയവര്‍ പങ്കെടുക്കും.