മുഅല്ലിം ട്രൈനിങ്‌ സെന്‍റര്‍ അപേക്ഷ ക്ഷണിക്കുന്നു

മലപ്പുറം : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്‍റെ കീഴില്‍ നടന്നുവരുന്ന മുഅല്ലിം ട്രെയ്‌നിങ്‌ സെന്‍ററില്‍ ചേര്‍ന്ന്‌ പഠിക്കുന്നതിന്‌ സമസ്‌തയെയും കീഴ്‌ഘടകങ്ങളെയും അംഗീകരിക്കുന്നവരും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരും സ്ഥാപനത്തില്‍ താമസിച്ചു പഠിക്കാന്‍ സന്നദ്ധരുമായ വിദ്യാര്‍ത്ഥികളില്‍നിന്ന്‌ 2012 ജൂണ്‍ 20-നകം ഓഫീസില്‍ ലഭിക്കത്തക്കവിധം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.
മദ്‌റസ 7-ാം തരം പാസ്സായവരും (തത്തുല്യം) എസ്‌.എസ്‌.എല്‍.സി പാസായവരും 21 വയസ്സ്‌ കവിയാത്തവരുമായ പഠന തല്‍പരര്‍ക്കാണ്‌ പ്രവേശനം. കോഴ്‌സ്‌ കാലാവധി 1 വര്‍ഷം.
റിട്ടണ്‍-ഓറല്‍ ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. പുറമെ സ്റ്റൈപന്റും ലഭിക്കും. പ്രോസ്‌പെക്‌ടസും അപേക്ഷാ ഫോറവും 25/-രൂപ നല്‍കി ഓഫീസില്‍ നിന്നും വാങ്ങേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : (0494) 2400530, 2400749