വിചാര വേദി ആവേശമായി

പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച്‌ നൂറുല്‍ ഉലമാ സ്റ്റുഡന്‍സ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച വിചാരവേദി ആശയ സംവാദം കൊണ്ട്‌ ശ്രദ്ധേയമായി. വിവിധ വിഷയങ്ങളില്‍ ഉസ്‌താദ്‌ മുസ്‌തഫല്‍ ഫൈസി ക്ലാസെടുത്തു. തുടര്‍ന്ന്‌ നടന്ന സംവാദ സെഷന്‍ ആവേശമായി നിശ്ചയിച്ച സമയപരിധിയും കടന്ന്‌ വൈകീട്ട്‌ 6.30 വരെ സംവാദം നീണ്ടു. സലീം ഫൈസി ഇര്‍ഫാനി വിചാരവേദി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദലി ശിഹാബ്‌ ഫൈസി കൂമണ്ണ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍, അബ്ദുസമദ്‌ പാങ്ങ്‌ എന്നിവര്‍ സംസാരിച്ചു. വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്ക്‌ ഉപഹാരം നല്‍കി. ജംശീര്‍ ആലക്കാട്‌ ചടങ്ങിന്‌ സ്വാഗതവും മുദ്ദസിര്‍ മലയമ്മ നന്ദിയും പറഞ്ഞു.