എസ്.കെ.എസ്.എസ്.എഫ്. ഇബാദ് ട്രെയ്‌നിംഗ് ക്യാമ്പ്

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് അറവങ്കര പാസ് അങ്കണത്തില്‍ സംഘടിപ്പിച്ച ട്രെയ്‌നിംഗ് ക്യാമ്പ് എസ്.വൈ.എസ്. സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. 
മലപ്പുറം, മോങ്ങം, കൊണ്ടോട്ടി മേഖലകളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുത്തക്യാമ്പില്‍ മതപ്രവര്‍ത്തനങ്ങളുടെ സാഹചര്യ പഠനം, നസ്വീഹത്ത്: രീതിയും രൂപവും, സൂഫികള്‍ കര്‍മങ്ങളുടെ വഴി വിളക്കുകള്‍, രോഗമുക്ത സമൂഹം, പാനല്‍ ഡിസ്‌കഷന്‍, ടീം ബില്‍ഡിംഗ് എന്നീ സെഷനുകളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.എം.ശരീഫ് പൊന്നാനി, ആബിദ് ഹുദവി തച്ചണ്ണ, പി.കെ. മുത്വീഉല്‍ ഹഖ് ഫൈസി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുറസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. പൂക്കോട്ടൂര്‍ ഏരിയാ കമ്മിറ്റി രൂപീകരിച്ചു. അബൂബക്കര്‍ വലിയാട് (കണ്‍വീനര്‍), യാസര്‍ അറഫാത്ത് മോങ്ങം (അസി. കണ്‍വീനര്‍). 28 ന് തിരൂര്‍ ജൂലൈ 1 പൊന്നാനി, 3 എടക്കര, 5 പരപ്പനങ്ങാടി, 7 തിരൂരങ്ങാടി, 15 കട്ടുപ്പാറ എന്നിവിടങ്ങളിലും ഇബാദ് മീറ്റുകള്‍ നടക്കും.