ശിഹാബ്‌ തങ്ങള്‍ സ്‌മൃതിയില്‍ മലപ്പുറത്തിന്റെ മണ്ണും മനസ്സും; SYS ഉറൂസ് മുബാറകിനു വന്‍ ജനപ്രവാഹം


സുന്നി യുവജനസംഘം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ശിഹാബ്തങ്ങള്‍ മൂന്നാമത് ഉറൂസ് മുബാറക് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഹൈദരലി ശിഹാബ്തങ്ങള്‍ അടക്കമുള്ള സമസ്ത നേതാക്കള്‍ സമീപം.
ഉറൂസ്  വാര്‍ത്ത ക്കൊപ്പം മലയാള  
മനോരമ ചേര്‍ത്ത  അഡീഷണല്‍ ഫോട്ടോ  
മലപ്പുറം: സുന്നി യുവജനസംഘം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ശിഹാബ്തങ്ങള്‍ മൂന്നാമത് ഉറൂസിന് വന്‍ ജനപ്രവാഹം. 
മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാള്‍ നിറഞ്ഞുകവിഞ്ഞ സമ്മേളനം ഖുര്‍ആന്‍ പാരായണം, മൗലീദ്, തഹ്‌ലീല്‍, അനുസ്മരണ പ്രഭാഷണം എന്നിവയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. 
സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണപ്രഭാഷണം നടത്തി. 
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, എം.പി. മുസ്തഫല്‍ ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എ. മരക്കാര്‍ ഫൈസി, പി.എ. ജലീല്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ഫൈസി, ഒ.ടി. മൂസ മുസ്‌ലിയാര്‍, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍, സി.എം. കുട്ടിസഖാഫി, ബാപ്പു ഫൈസി, ഒ. കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.കെ.സി തങ്ങള്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹൈദര്‍ ഫൈസി കക്കൂത്ത്, സയ്യിദ് കോയഞ്ഞിക്കോയ തങ്ങള്‍, അബ്ദുല്ല ഫൈസി ചെറുകുളം, അഡ്വ. യു.എ.ലത്തീഫ്, നിര്‍മാണ്‍ മുഹമ്മദാലി, കെ.ടി.മൊയ്തീന്‍ ഫൈസി, ഒ.ടി.മുസ്തഫല്‍ ഫൈസി, സലാം ദാരിമി, ഹമീദ് ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.ടി.കുഞ്ഞാന്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, പി.കെ.ലത്തീഫ് ഫൈസി, എം.പി.എം.ഇസ്ഹാഖ് കുരിക്കള്‍, ശരീഫ് കുരിക്കള്‍, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അലി ഫൈസി പറവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
             ജില്ലയിലെ ഏറ്റവുംമികച്ച മുദരിസിനുള്ള ശിഹാബ് തങ്ങള്‍ അവാര്‍ഡ് എ. മരക്കാര്‍ ഫൈസിക്ക് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഓര്‍മ സ്‌പെഷല്‍ പതിപ്പ് എം.പി.മുസ്തഫല്‍ ഫൈസിക്ക് കോപ്പി നല്‍കി തങ്ങള്‍ നിര്‍വഹിച്ചു. ഓസ്‌ഫോജന സ്‌കോളര്‍ഷിപ്പ് പദ്ധതി കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ തങ്ങളില്‍ നിന്ന് തുക സ്വീകരിച്ച് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പാതിരിമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.