കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല കമ്മിറ്റിക്ക് കീഴിലുള്ള ത്വലബ വിംഗ് കസര്‍കോട് ജില്ലാ ഘടകം ജൂണ്‍ 28 ന് ഉച്ചക്ക് 2 മണിക്ക് കസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തുള്ള സിറ്റി ടവറില്‍ വെച്ച് ത്വലബ ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും. ജില്ലയിലെ ദര്‍സ്-അറബിക്കോളേജില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്. അലിതങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ത്വലബ വിംഗ് സംസ്ഥാന ട്രഷറര്‍
ജുബൈര്‍ വാരാമ്പറ്റ വിഷയാവതരണവും എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ദതി അവതരണവും നടത്തും. അബ്ബാസ് ഫൈസി പുത്തിഗെ, കെ.ടി.അബ്ദുല്ല ഫൈസി പടന്ന, അബ്ദുല്‍ ഖാദിര്‍ നദവി ബാഖവി, അബ്ദുല്‍ ഹമീദ് മദനി തായലങ്ങാടി, പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബ്ദുല്‍ ഖാദിര്‍ ഫൈസി ചെങ്കള, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, അന്‍വര്‍ ഹുദവി, അബദുല്‍ മജീദ് ദാരിമി, അശ്‌റഫ് മിസ്ബാഹി ചിത്താരി, താജുദ്ധീന്‍ ദാരിമി പടന്ന, അബ്ദുസ്സലാം വാഫി, ജലീല്‍ ഹുദവി, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിക്കും.