തിരൂരങ്ങാടി: അക്രമങ്ങളും അഴിമതികളും വര്‍ധിച്ച പുതുയുഗത്തില്‍ ആത്മസംഘര്‍ഷത്തിലകപ്പെട്ട മനുഷ്യ മനസ്സുകള്‍ക്ക് ജീവിത സംതൃപ്തി കൈവരിക്കണമെങ്കില്‍ ആത്മീയതയിലൂന്നിയ ജീവിതം മാത്രമാണ് പരിഹാരമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നടന്ന മിഅ്റാജ് ദിന ദുആ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. അലക്ഷ്യമായ ജീവിതം നയിക്കുമ്പോഴാണ് മനുഷ്യര്‍ വ്യതിചലിക്കുന്നത്. എന്നാല്‍ ഭൗതികതയെ തൃണവല്‍കരിച്ച് ജീവിത ലക്ഷ്യം കണ്ടെത്തി മുന്നേറുകയാണെങ്കില്‍ ഇന്ന് ആധുനിക മനുഷ്യര്‍ നേരിടുന്ന സകല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും അതിനായി മനുഷ്യര്‍ യഥാര്‍ത്ഥ ആത്മീയത തിരച്ചറിഞ്ഞ് അതിനെ പുല്കാന് തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് ആധ്യക്ഷം വഹിച്ചു. ദിക്റ് ദുആ മജ്ലിസിന് സമസ്ത വൈസ്. പ്രസിഡണ്ട് സി. കോയ കുട്ടി മുസ്ലിയാര് നേതൃത്വം നല്കി. വൈകീട്ട് അസര്‍ നമസ്കകാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണ സ്വലാത്ത് മജ്ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് നേതൃത്വം നല്കി. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി സ്വാഗതവും പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് നന്ദിയും പറഞ്ഞു. കോഴിക്കാട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ലിയാര്, കാളാവ് സൈദലവി മുസ്ലിയാര്, കാടേരി മുഹമ്മദ് മുസ്ലിയാര്, കെ.ടി ബശീര്‍ ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, ഇ.കെ ഹസ്സന്‍കുട്ടി മുസ്ലിയാര് പാലക്കാട്, സി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് അരിപ്ര, സി.കെ മൊയ്തീന് കുട്ടി ഫൈസി പന്തല്ലൂര്‍, ഇബ്രാഹീം കുട്ടി ഫൈസി കരുവാരകുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.