ഇബാദ് ദഅ്‌വാ ശില്‍പശാല ഇന്ന്(വെള്ളി) തുടങ്ങും

കോഴിക്കോട്: മഹല്ല് പ്രൊജക്ട്, ഇസ്‌ലാമിക് ടീനേജ് കാമ്പസ് എന്നീപദ്ധതികളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുത്ത ദാഇമാര്‍ക്കായിഎസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംഘടിപ്പിക്കുന്ന ദഅ്‌വാ ശില്‍പശാല ഇന്ന്(വെള്ളി) തുടങ്ങും. അഞ്ചരക്കണ്ടി ടൗണ്‍ മദ്‌റസാ ഹാളില്‍ വൈകീട്ട് ഏഴിന്സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. നന്മയും തിന്‍മയും മനസിന്റെ നോട്ടം, നസ്വീഹത്ത്: രീതിയുംരൂപവും, സൂഫികള്‍ കര്‍മങ്ങളുടെ വഴി വിളക്കുകള്‍, മതപ്രവര്‍ത്തനങ്ങളുടെസാഹചര്യ പഠനം, പാനല്‍ ഡിസ്‌കഷന്‍, ടീം ബില്‍ഡിംഗ് എന്നീ സെഷനുകളില്‍എസ്.വി.മുഹമ്മദലി, ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, ആസിഫ്ദാരിമി പുളിക്കല്‍, ഹാഫിള് അബ്ദുസലാം ദാരിമി, കെ.എം.ശരീഫ് പൊന്നാനി,ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, ഹസന്‍ ദാരിമി, അബ്ദുറസാഖ് പുതുപൊന്നാനിനേതൃത്വം നല്‍കും. ശനിയാഴ്ച നാലിന് ദുആ മജ്‌ലിസോടെ സമാപിക്കും.