വെങ്ങപ്പള്ളി
: വെങ്ങപ്പള്ളി
ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമി ദശവാര്‍ഷിക ഒന്നാം
സനദ്‌ദാന സമ്മേളനത്തിന്‍റെ
ഭാഗമായി ജൂലൈ 3 ന്
ജില്ലാ ഉലമാ സമ്മേളനം നടത്താന്‍
എം എം ഇമ്പിച്ചിക്കോയ
മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന സ്വാഗതസംഘം യോഗം
തീരുമാനിച്ചു.
ഖത്തീബുമാര്‍,
മുഅല്ലിംകള്‍
തുടങ്ങി ജില്ലയിലെ മുഴുവന്‍
ഉസ്‌താദുമാരും സംഗമിക്കുന്ന
പണ്‌ഡിത സമ്മേളനത്തില്‍
സമസ്‌ത കേരളാ ജംഇയ്യത്തുല്‍
ഉലമാ കേന്ദ്രമുശാവറ നേതാക്കള്‍
സംബന്ധിക്കും. ജൂണില്‍
14 മേഖലാ
തലങ്ങളിലും പ്രചരണോദ്‌ഘാടനവും
സംഘാടക സമിതി രൂപീകരണങ്ങളും
സംഘടിപ്പിക്കും.
റംസാന്‍
കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കാന്‍ പി സി
ഇബ്രാഹിം ഹാജി ചെയര്‍മാനും
എം കെ റശീദ് മാസ്റ്റര്‍
കണ്‍വീനറുമായി സമിതിക്ക്
രൂപം നല്‍കി. എടപ്പാറ
കുഞ്ഞമ്മദ് കണ്‍വീനറും എം
അബ്‌ദുറഹ്‌മാന്‍, എപി
മമ്മുഹാജി, യു
കെ നാസിര്‍ മൗലവി, മൂസ
മാസ്റ്റര്‍ എന്നിവര്‍
അംഗങ്ങളുമായി അയല്‍ജില്ലകളില്‍
കാമ്പയിന്‍ പരിപാടികള്‍
ഊര്‍ജ്ജപ്പെടുത്താന്‍
തീരുമാനിച്ചു.
യോഗം
സമസ്‌ത ജില്ലാ പ്രസിഡണ്ട്
കെ ടി ഹംസ മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്‌തു.
ഇബ്രാഹിം ഫൈസി
പേരാല്‍ സമ്മേളനത്തിന്‍റെ
ഭാഗമായി ഓരോ മാസവും സംഘടിപ്പിക്കുന്ന
പദ്ധതികള്‍ വിശദീകരിച്ചു.
കെ കെ എം ഹനീഫല്‍
ഫൈസി, പി
മുഹമ്മദ് ഹാജി, എടപ്പാറ
കുഞ്ഞമ്മദ്, മമ്മു
ഹാജി, കെ
എം ആലി, ഇബ്രാഹിം
ഫൈസി വാളാട്, കെ
എ നാസിര്‍ മൗലവി, മുഹമ്മദ്
പനന്തറ, ഇ
ടി ഇബ്രാഹിം മൗലവി, കെ
എ റഹ്‌മാന്‍, റശീദ്
മാസ്റ്റര്‍, യു
കെ നാസിര്‍ മൗലവി, ഹംസ
ഫൈസി റിപ്പണ്‍, മൊയ്‌തീന്‍
മേപ്പാടി, ഇബ്രാഹിം
മാസ്റ്റര്‍ കൂളിവയല്‍,
ഇ ടി ബാപ്പു
ഹാജി, ശംസുദ്ദീന്‍
റഹ്‌മാനി, റഫീഖ്
തോപ്പില്‍, അബ്‌ദുറഹ്‌മാന്‍
വാഫി, ലത്തീഫ്
വാഫി, ജഅ്‌ഫര്‍
വാഫി, വി
സി മൂസ മാസ്റ്റര്‍, സി
അബ്‌ദുല്‍ ഖാദിര്‍ തുടങ്ങിയവര്‍
ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹാരിസ് ബാഖവി
സ്വാഗതവും കെ മുഹമ്മദ്‌കുട്ടി
ഹസനി നന്ദിയും പറഞ്ഞു.