സമസ്ത ബഹ്റൈന്‍ ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി

ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റൈനിന് കീഴില്‍ ജൂണ്‍ 13 ന് പുറപ്പെടുന്ന ഉംറ സംഘത്തിന് മനാമ മദ്റസാ ഓഡിറ്റോറിയത്തില്‍ യാത്രയയപ്പ് നല്‍കി. പി.കെ. ഹൈദര്‍ മൗലവിയുടെ അധ്യക്ഷതയില്‍ സൈദലവി മുസ്‍ലിയാര്‍ റഫ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മാസ്റ്റര്‍ എറാമല, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, ബഹ്റൈന്‍ SKSSF ജനറല്‍ സെക്രട്ടറി ഉബൈദുല്ലാ റഹ്‍മാനി, മുഹമ്മദ് മുസ്‍ലിയാര്‍ എടവണ്ണപ്പാറ, സഈദ് ഇരിങ്ങല്‍, ശഹീര്‍ കട്ടാമ്പള്ളി പ്രസംഗിച്ചു. സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും മുസ്തഫാ കളത്തില്‍ നന്ദിയും പറഞ്ഞു. ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസിന് നേതൃത്വം നല്‍കി.