ഇസ്‌ലാമിക്‌ സെന്റര്‍ റിലീഫ്‌ സെല്‍ റമദാന്‍ കിറ്റ്‌ വിതരണം ചെയ്യും

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സഹചാരി റിലീഫ്‌ സെല്ലിനു കീഴില്‍ കേരളത്തിലെ 6 ജില്ലകളില്‍ നിന്നും തെരെഞ്ഞടുത്ത മഹല്ലുകളിലെ 50 വീതം കുടുംബങ്ങള്‍ക്ക്‌ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കാസര്‍ഗോഡ്‌, കണ്ണൂര്‍, വയനാട്‌, മലപ്പുറം, പാലക്കാട്‌, തൃശൂര്‍ എന്നീ ജില്ലകളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. എസ്‌. കെ. എസ്‌. എസ്‌. എഫ്‌ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച്‌ നടത്തുന്ന പദ്ധതി അടുത്ത മാസം പകുതിയോടെ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.