ശുചിത്വ ബോധവല്‍ക്കരണം ഇന്ന്‌ (15) മസ്‌ജിദുകളിലൂടെ

മലപ്പുറം : SKSSF മലപ്പുറം ജില്ലാ കമ്മിറ്റി ആചരിക്കുന്ന ശുചിത്വ ബോധവല്‍ക്കരണ കാംപയിന്‍റെ രണ്ടാം ഘട്ടം ഇന്ന്‌ (വെള്ളി) പള്ളികളിലൂടെ ഉല്‍ബോധനം നടത്തും. 'വിമലീകരിക്കുക; മണ്ണിനെയും മനസ്സിനെയും' വിഷയത്തില്‍ പ്രഭാഷകര്‍ക്കുള്ള മാറ്ററുകള്‍ വിതരണം ചെയ്‌തു. ശുചിത്വ ബോധവല്‍ക്കരണ കാംപയിന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആയി ആഷിഖ്‌ കുഴിപ്പുറത്തെ തെരഞ്ഞെടുത്തു. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക്‌ SKSSF സന്നദ്ദ വിംഗിന്റെ സേവനം ലഭ്യമാക്കും - 9847886618. ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.