എസ്.കെ.എസ്.എസ്.എഫ്. പെരുമ്പട്ട മേഖല നേതൃസംഗമം ഇന്ന്(ഞായര്‍)

പെരുമ്പട്ട: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി പെരുമ്പട്ട മേഖല കമ്മിറ്റിയുടെ നേതൃസംഗമം ഇന്ന്(ഞായര്‍) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സില്‍ ക്യാമ്പുകളുമാണ് കാമ്പയ്‌ന്റെ ഭാഗമായി് നടക്കുന്നത്. മേഖല നേതൃസംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, താജുദ്ധീന്‍ ദാരിമി പടന്ന, ഹബീബ് ദാരിമി പെരുമ്പട്ട, ജില്ലാ മുബല്ലിഗ് ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് മേഖലാ പ്രസിഡണ്ട് സകരിയ ദാരിമി പെരുമ്പട്ട ജനറല്‍ സെക്രട്ടറി ശമീര്‍ മൗലവി കുന്നുങ്കൈ എന്നിവര്‍ അറിയിച്ചു.