തിരൂരങ്ങാടി
: ഭൗതിക
കലാലയങ്ങള്‍ മലീമസാവുമ്പോള്‍
മതവിദ്യാര്‍ത്ഥികള്‍
ധര്‍മത്തിന് വേണ്ടി
നിലനില്‍ക്കണെന്നും ഇസ്‌ലാമിന്‍റെ
ദീപ്‌ത സന്ദേശങ്ങള്‍ യുവതലമുറക്ക്
കൈമാറേണ്ട ഉത്തരവാദിത്തം
മതവിദ്യാര്‍ത്ഥികള്‍
ഏറ്റെടുക്കണമെന്നും SKSSF
സംസ്ഥാന
പ്രസിഡണ്ട് പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ പറഞ്ഞു. ഇന്ന്
വിദ്യാഭ്യാസത്തിന്‍റെ
തന്മയത്വം നിലനില്‍ക്കുന്നത്
അറബിക് കോളജുകളിലും
പള്ളിദര്‍സുകളിലുമാണ്.
ഭൗതിക കാമ്പസുകള്‍
കാലത്തിനൊപ്പം പുരോഗമിക്കുന്നുണ്ടെങ്കിലും
ഒപ്പം അനുപേക്ഷണീയമായ ധാര്‍മിക
മൂല്യങ്ങള്‍ ചോര്‍ന്നുപോവുന്നത്
നിഷേധിക്കാനാവാത്തതാണ്.
ധര്‍മത്തിന്‍റെ
സീമകള്‍ ലംഘിക്കാതെ തന്നെ
പുതുസാങ്കേതിക സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്താനും നാം
ശ്രമിക്കണം. അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
യു.ശാഫി
ഹാജി ചെമ്മാട് ആധ്യക്ഷം
വഹിച്ചു. കോഴിക്കോട്
ഖാസി സയ്യിദ് മുഹമ്മദ് കോയ
തങ്ങള്‍ ജമലുല്ലൈലി,
കെ.സി
മുഹമ്മദ് ബാഖവി കിഴിശ്ശേരി,
പ്രൊ.നവാസ്
നിസാര്‍ വടകര, കെ.എം
സൈതലവി ഹാജി, ഡോ.സുബൈര്‍
ഹുദവി ചേകനൂര്‍, ബശീര്‍
മാസ്റ്റര്‍ പനങ്ങാങ്ങര,
ഹാരിസലി ശിഹാബ്
തങ്ങള്‍ പാണക്കാട്,
സയ്യിദ്
മുഹ്‌സിന്‍ ശിഹാബ് തങ്ങള്‍,
ഷിബിന്‍
മുഹമ്മദ്, സിദ്ദീഖ്
മാസ്റ്റര്‍ ചെമ്മാട്,
ശംസുദ്ദീന്‍
ഹാജി വെളിമുക്ക്, സലാം
വള്ളിത്തോട്, കുഞ്ഞിമുഹമ്മദ്
പാണക്കാട്, ഉമൈര്‍
വാരാമ്പറ്റ സംബന്ധിച്ചു.