ദുബൈ SKSSF സംസ്ഥാന ജില്ലാ സംയുക്ത കണ്‍വെന്‍ഷന്‍ 08 ന് അല്‍ വുഹൈദ മദ്റസയില്‍

ദുബൈ : ദുബൈ SKSSF സംസ്ഥാന കമ്മിറ്റിയുടെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ 08-06-2012 വെള്ളിയാഴ്ച ദുബൈ സുന്നി സെന്‍റര്‍ അല്‍ വുഹൈദ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സുന്നി സെന്‍റര്‍ വൈസ് പ്രസിഡന്‍റും പ്രഗല്‍ഭ പണ്ഡിതനുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി ഉല്‍ഘാടനം ചെയ്യും. ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ രണ്ട് മാസം നീണ്ട സംഘടനാ മെമ്പര്‍ഷിപ് കാമ്പയിനോടനുബന്ധിച്ച് പുതുതായി നിലവില്‍ വന്ന ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ പ്രഥമ സംഗമമാണ് അല്‍ വുഹൈദയില്‍ നടക്കുന്നത്. വളരെ സുപ്രധാനമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ എല്ലാ സംസ്ഥാന ജില്ലാ കമ്മിറ്റി ഭാരവാഹികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ദുബൈ SKSSF പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസിയും ജന.സെക്രട്ടറി അഡ്വ. ശറഫുദ്ദീനും അറിയിച്ചു.
പ്രവര്‍ത്തകരുടെ സൗകര്യം പരിഗണിച്ച് നായിഫ് കറാച്ചി ദര്‍ബാറിന് സമീപത്ത് നിന്ന് കൃത്യം 11 മണിക്ക് സുന്നി സെന്‍റര്‍ ബസ് പുറപ്പെടുന്നതാണ്.