'ആത്മീയ ചൂഷണത്തിനെതിരെ' സുന്നി ആദര്‍ശ സമ്മേളനം നാളെ കിഴക്കേത്തലയില്‍

കരുവാരകുണ്ട്: ആത്മീയ ചൂഷണത്തിനെതിരെ മുന്നറിയിപ്പ് നല്‍കാന്‍ സമസ്തയുടെയും അതിന്റെ പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ 22ന് അഞ്ചുമണിക്ക് കരുവാരകുണ്ട് കിഴക്കേത്തലയില്‍ സുന്നി ആദര്‍ശ സമ്മേളനം ചേരും. പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. എ.പി വിഭാഗത്തില്‍ നിന്നും വേര്‍പിരിഞ്ഞ കാന്തപുരത്തിന്റെ സഹയാത്രികരും ഈ സമ്മേളനത്തില്‍ സംബന്ധിക്കും.
സ്വാഗതസംഘ രൂപവത്കരണത്തില്‍ എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എം. അലവി, എന്‍.കെ.അബ്ദുറഹ്മാന്‍, ഹംസല്‍ ഖാസിമി നീലാഞ്ചേരി, ടി. മുഹമ്മദ് ദാരിമി, ഫരീദ് റഹ്മാനി എന്നിവര്‍ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ കരുവാരകുണ്ട്, കാളികാവ് മേഖലകളിലായി വാഹനപ്രചാരണ ജാഥയും നടക്കും.