പ്രവാചകസന്ദേശം പ്രചരിപ്പിക്കാന്‍ കാലിക മാര്‍ഗങ്ങള്‍ സ്വീകരിക്കണം : റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍

റിയാദ് : മനുഷ്യന്‍റെ ജീവനും അഭിമാനത്തിനും സ്വാതന്ത്ര്യത്തിനുമെതിരെ കടന്നു കയറി സാമ്രാജ്യത്വം ഭീഷണി ഉയര്‍ത്തുകയും, ആഗോള ഭീമന്മാരുടെ വളര്‍ച്ചയില്‍ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ അവഗണിക്കപ്പെടുകയും, അധികാരവും സമ്പത്തുമുളളവര്‍ക്കെതിരെ ഉയരുന്ന ശബ്‌ദങ്ങളെ തുടച്ചുനീക്കുന്ന ക്വട്ടേഷന്‍ സംസ്‌ക്കാരം കരുത്താര്‍ജിക്കുകയും, വൃദ്ധരായ മാതാപിതാക്കള്‍ക്കു വേണ്ടി വൃദ്ധസദനങ്ങളും, ഒരു തലമുറക്ക്‌ ജനിക്കാനുളള അവകാശങ്ങള്‍ നിശേദിക്കുന്ന ഭ്രൂണഹത്യകളും സമൂഹത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മനുഷ്യന്‍റെ ജീവനും അഭിമാനവും സംരക്ഷിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണന്നും, ദരിദ്രരരും അശരണരും അവഗണിക്കപ്പെടരുതെന്നും, ദാരിദ്ര്യം ഭയന്ന്‌ മക്കളെ കൊല്ലരുതെന്നും പഠിപ്പിച്ച പ്രവാചകദ്ധ്യാപനങ്ങള്‍ക്ക്‌ പ്രസക്‌തിയേറുകയാണന്നും പ്രവാചക സന്ദേശം സമൂഹത്തിലെ സര്‍വ്വതലങ്ങളിലുമെത്തിക്കാന്‍ ഇസ്‌ലാമിക പ്രസ്‌താനങ്ങള്‍ കാലികമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും `ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക` എന്ന ആര്‍ ഐ സി ത്രൈമാസ കാമ്പയിന്‍ സമാപനസംഗം അഭിപ്രായപ്പെട്ടു. എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ ഉല്‍ഘാടനം ചെയ്‌തു. അസ്‌ലം മൗലവി അടക്കാത്തോടും, മുസ്‌തഫ ബാഖവി പെരുമുഖവും വിഷയാവതരണം നടത്തി. ളിയാഉദ്ദീന്‍ ഫൈസി, സി എം കുഞ്ഞി കുമ്പള, ഇബ്‌റാഹീം സുബ്‌ഹാന്‍ തുടങ്ങിയവര്‍ ആശസകളര്‍പ്പിച്ചു. അബ്‌ദു ലത്തീഫ്‌ ഹാജി തച്ചണ്ണ, സക്കീര്‍ ന്യൂ സഫ മക്ക, കുഞ്ഞാണി ഹാജി കൈപുറം, ബഷീര്‍ ചേലമ്പ്ര, മൊയ്‌തു അററ്‌ലസ്‌, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്‌ദു റസാഖ്‌ വളകൈ തുടങ്ങിയവര്‍ നോളേജ്‌ ടെസ്‌ററിലും വിദ്യര്‍ത്ഥി ഫെസ്‌ററിലും വിജയികളായവര്‍ക്ക്‌ സമ്മാനദാനം നിര്‍വ്വഹിച്ചു. ഇശല്‍ സംഗമത്തിന്‌ ഹമീദ്‌ മാസ്‌ററര്‍ ആദൃശ്ശേരി നേതൃത്വം നല്‍കി. ഫവാസ്‌ ഹുദവി പട്ടിക്കാട്‌, അബൂബക്കര്‍ ബാഖവി മാരായമംഗലം, നൗഷാദ്‌ വൈലത്തൂര്‍, ഇഖ്‌ബാല്‍ കാവനൂര്‍, മുഹമ്മദ്‌ അലി ഹാജി കൈപുറം, ബഷീര്‍ താമരശ്ശേരി, എം ടി പി അസ്‌അദി, അബ്‌ദുല്ല ഫൈസി കണ്ണൂര്‍, കുഞ്ഞു മുഹമ്മദ്‌ ഹാജി ചുങ്കത്തറ, ഉമര്‍ കോയ യൂനിവേഴ്‌സിറ്റി, നാസര്‍ ഗ്രീന്‍ലാന്റ്‌, ഷാഹുല്‍ ഹമീദ്‌ തൃക്കരിപ്പൂര്‍, മുഹമ്മദ്‌ ഷാഫി, മഷൂദ്‌ കൊയ്യോട്‌ തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി. ഹബീബുളള പട്ടാമ്പി സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു. ത്രൈമാസ കാമ്പയിന്‍റെ ഭാഗമായി പുസ്‌തക പ്രസാധനം, നോളേജ്‌ ടെസ്‌റ്റ്‌, വിദ്യര്‍ത്ഥി ഫെസ്‌റ്റ്‌, സെമിനാര്‍, സിമ്പോസിയം, സാംസ്‌ക്കാരിക സമ്മേളനം, ഫാമിലി ഫെസ്‌റ്റ്‌, ഏരിയ മീററുകള്‍ തുടങ്ങിവ നടന്നു.