ത്വലബ സംസ്ഥാന സമ്മേളനം ഇന്ന്‌ തുടങ്ങും (08/05/12 വെള്ളി)

തിരൂരങ്ങാടി : വിദ്യയുടെ കൈത്തിരി, വിമോചനത്തിന്‍റെ പുലരി എന്ന പ്രമേയത്തില്‍ SKSSF ത്വലബ വിംഗ്‌ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്‌ ഇന്ന്‌ (08/05/12 വെള്ളി) ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ തുടക്കമാവും.
വൈകീട്ട്‌ നാലു മണിക്ക്‌ SKSSF സംസ്ഥാന പ്രസിഡന്‍റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡല്‍ഹി യൂനിവേഴ്‌സിറ്റി അസി പ്രൊഫസര്‍ ഡോ. നവാസ്‌ നിസാര്‍ മുഖ്യപ്രഭാഷണം നടത്തും. നാസര്‍ ഫൈസി കൂടത്തായി, പി.പി മുഹമ്മദ്‌ ഫൈസി, ഹാജി കെ.മമ്മദ്‌ ഫൈസി കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, സൈതലവി ഹാജി കോട്ടക്കല്‍ സംബന്ധിക്കും. രാവിലെ ഒമ്പതിന്‌ നടക്കുന്ന കൂടിക്കാഴ്‌ച സെഷന്‍ സയ്യിദ്‌ മുഈനലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. രണ്ടിന്‌ നടക്കുന്ന സിയാറത്തിന്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന ഒരുക്കം സെഷന്‍ പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. വൈകീട്ട്‌ ഏഴിന്‌ ജ്ഞാനതീരം പരിപാടി പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രതിനിധികളുമായി സംവദിക്കും. തുടര്‍ന്ന്‌ നടക്കുന്ന സ്‌നേഹനിലാവ്‌ ആസ്വാദന സദസ്സില്‍ പ്രമുഖര്‍ അണിനിരക്കും.
ശനി രാവിലെ പുലരിവെട്ടം ഖുര്‍ആന്‍ പാരായണ സദസ്സ്‌ നടക്കും. ഏഴിന്‌ നദ്‌വ സെഷനില്‍ ദാറുല്‍ഹുദാ വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സംസാരിക്കും. എട്ടിന്‌ നടക്കുന്ന കാലത്തിനൊപ്പം സെഷന്‍ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സി. ഹംസ സാഹിബ്‌ ക്ലാസെടുക്കും. പത്തിന്‌ സൈനിംഗ്‌ ഇന്‍ പോഗ്രാം പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ഹംസ അഞ്ചുമുക്കില്‍ ക്ലാസെടുക്കും. പതിനൊന്നിന്‌ സത്യസാക്ഷി സെഷന്‍ പ്രൊഫ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍, ആസിഫലി ദാരിമി പങ്കെടുക്കും. ഉച്ചക്ക്‌ രണ്ടിന്‌ നടക്കുന്ന നേതൃജാലകം പരിപാടി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും . വി.സി. മുഹമ്മദ്‌. പ്രൊഫ കെ.സി മുഹമ്മദ്‌ ബാഖവി സംസാരിക്കും.
വൈകീട്ട്‌ മൂന്നിന്‌ സമാപന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജന:സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട്‌ വലിയ ഖാസി നാസര്‍ ഹയ്യ് ശിഹാബ്‌ തങ്ങള്‍, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഡോ.സുബൈര്‍ ഹുദവി ചേക്കന്നൂര്‍, അബ്‌ദുല്‍ ഗഫൂര്‍ ഖാസിമി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, യു.ശാഫി ഹാജി തുടങ്ങിയവര്‍ സംസാരിക്കും.

രജിസ്‌ട്രേഷന്‍ ജുമുഅക്ക്‌ മുമ്പ്‌ പൂര്‍ത്തിയാകും

ത്വലബാ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ക്യാംപ്‌ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ വെള്ളി ജുമുഅ നമസ്‌കാരത്തിനു മുമ്പ്‌ പൂര്‍ത്തിയാകുമെന്ന്‌ സമ്മേളന സ്വാഗത സംഘം കണ്‍വീനര്‍ സലാം വള്ളിത്തോട്‌ അറിയിച്ചു.