കേരളത്തില്‍ ബറാഅത്ത്‌രാവ്‌ ജൂലൈ 5 ന് വ്യാഴാഴ്‌ച

കോഴിക്കോട്‌: കേരളത്തില്‍ ശഅ്‌ബാന്‍ മാസപ്പിറവി ദര്‍ശിക്കാത്തതിനനാല്‍ റജബ്‌ 30 പൂര്‍ത്തീകരിച്ച്‌ ജൂണ്‍ 22 വെള്ളി ശഅ്‌ബാന്‍ ഒന്നായിരിക്കുമെന്നും ഇതനനുസരിച്ച്‌ ബറാഅത്ത്‌രാവ്‌ (ശഅ്‌ബാന്‍ 15)ജൂലൈ 5 ന് വ്യാഴായ്ച്ച അസ്‌്‌തമിച്ച രാത്രി ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനനുദ്ദീന്‍ മുസ്‌്‌ല്യാര്‍, കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ ത ങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു. തെക്കന്‍ ജില്ലകളിലും ഇപ്രകാരമായിരിക്കുമെന്ന്‌ ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ നേനതാക്കളും അറിയിച്ചു.നേതാക്കളുടെ അറിയിപ്പനുസരിച്ച്‌ കേരളത്തില്‍ സുന്നത്ത്‌ നോമ്പെടുക്കേണ്ട ദിവസം വെള്ളിയാഴ്‌ചയായിരിക്കും.
അതേ സമയം കേരളത്തില്‍ നിന്നും വ്യത്യസ്‌തമായി ഒരു ദിവസം മുമ്പായി മിഅ²്‌റാജ്‌ ദിനാചരണം നടന്ന ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍ റജബ്‌ 30 പൂര്‍ത്തിയാക്കി  ശഅ്‌ബാന്‍  ആരംഭിക്കുകയാണെങ്കില്‍ ജൂലായ്‌ 4ന്‌ ബുധനാഴ്‌ച അസ്‌തമിച്ച രാവായിരിക്കുമെന്നും ഇത്തരം വിഷയങ്ങളില്‍ സഊദി അറേബ്യയില്‍ നിന്നുള്ള അറിയിപ്പുകളാണ്‌ ആശ്രയിക്കുകയെന്നതിനാല്‌ ശഅ²്‌ബാന്‌ മാസപ്പിറവി സംബന്ധമായ അറിയിപ്പുകള്‌ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഗള്‍ഫ്‌ റിപ്പോര്‍ട്ടര്‍ അറിയിച്ചു.