തിരൂരങ്ങാടി
: ഭൗതിക
താത്‌പര്യങ്ങള്‍ വര്‍ധിച്ച
ആധുനിക സമുഹത്തില്‍ മതകീയ
സാഹചര്യങ്ങള്‍ സൃഷ്‌ടിക്കാന്‍
പണ്ഡിതര്‍ കാലോചിതമായ
ഇടപെടലുകള്‍ നടത്തണമെന്ന്
പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍.
സാംസ്‌കാരിക
രംഗത്ത് അനുകരണീയ പ്രവണതകള്‍
വളര്‍ന്ന പുതുയുഗത്തില്‍
സാമൂഹ്യ സംസ്‌കരണം സാധ്യമാവണമെങ്കില്‍
പണ്ഡിതര്‍ കാലത്തിനൊപ്പം
സഞ്ചരിക്കണമെന്ന് അദ്ദേഹം
പറഞ്ഞു. ത്വലബാ
വിംഗ് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച്
നടന്ന കാലത്തിനൊപ്പം സെഷന്‍
ഉദ്‌ഘാടനം ചെയ്‌ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ്
തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
സി ഹംസ സാഹിബ്
മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പാണക്കാട്
സയ്യിദ് ഹാരിസലി ശിഹാബ്
തങ്ങള്‍, ഇസ്‌ഹാഖ്
ബാഖവി ചെമ്മാട്, റിയാസ്
പാപ്പിളശ്ശേരി, ഡോ.
സുബൈര്‍ ഹുദവി
ചേകന്നൂര്‍ സംബന്ധിച്ചു.