കോഴിക്കോട്
: പ്രവര്‍ത്തന
ശാക്തീകരണ കാമ്പയിന്‍റെ
ഭാഗമായി SKSSF ഇബാദ്
സംഘടിപ്പിക്കുന്ന ദഅ്‌വാ
ക്യാമ്പുകള്‍ക്ക് 19
ന് ചൊവ്വാഴ്‌ച
മലപ്പുറം അറവങ്കരയില്‍
തുടക്കമാകും. കാലത്ത്
10 മണിക്ക്
SYS സംസ്ഥാന
സെക്രട്ടറി അബ്‌ദുസ്സമദ്
പൂക്കോട്ടൂര്‍ ഉദ്‌ഘാടനം
ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട
ദാഇമാര്‍ പങ്കെടുക്കുന്ന
ക്യാമ്പുകളില്‍ മതപ്രവര്‍ത്തനങ്ങളുടെ
സാഹചര്യ പഠനം, നസ്വീഹത്ത്:
രീതിയും രൂപവും,
സൂഫികള്‍:
കര്‍മങ്ങളുടെ
വഴിവിളക്കുകള്‍,
പ്രവാചകന്‍മാരുടെ
പ്രബോധനം, രോഗമുക്ത
സമൂഹം, സഞ്ചാരപഥം
എന്നീ വിഷയാവതരണങ്ങളും പാനല്‍
ഡിസ്‌കഷന്‍, പ്രൊജക്‌ട്
സമര്‍പ്പണം, ഏരിയാ
സമിതി രൂപീകരണം എന്നിവയും
നടക്കും.
22,23 കണ്ണൂര്‍
അഞ്ചരക്കണ്ടി, 23 ആയഞ്ചേരി,
28 തിരൂര്‍,
ജൂലൈ 1
പൊന്നാനി,
3 എടക്കര,
5 പരപ്പനങ്ങാടി,
7 തിരൂരങ്ങാടി,
10 കോഴിക്കോട്
സിറ്റി, 15 കട്ടുപ്പാറ
എന്നിവിടങ്ങളിലും ക്യാമ്പുകള്‍
നടക്കും. കോഴിക്കോട്
ഇസ്‌ലാമിക് സെന്ററില്‍
ചേര്‍ന്ന സംസ്ഥാന പ്ലാനിംഗ്
സെല്‍ യോഗം പരിപാടികള്‍ക്ക്
അന്തിമ രൂപം നല്‍കി.
ഇബാദ് ചെയര്‍മാന്‍
സാലിം ഫൈസി കൊളത്തൂര്‍ അധ്യക്ഷത
വഹിച്ചു. അഡ്വ.
ആരിഫ്
പരപ്പനങ്ങാടി ഉദ്‌ഘാടനം
ചെയ്‌തു.
ആസിഫ്
ദാരിമി പുളിക്കല്‍, ഡോ.
ബിശ്‌റുല്‍
ഹാഫി, സുബുലുസ്സലാം
വടകര, ശമീര്‍
ഫൈസി ഒടമല, കെ.എം.
ശരീഫ് പൊന്നാനി,
കെ.ടി.കെ.
ഇഖ്‌ബാല്‍,
ശബിന്‍ മുഹമ്മദ്
ഇറാനി, പി.ടി.കോമുക്കുട്ടി
ഹാജി ചേളാരി, ഉമറുല്‍
ഫാറൂഖ് കൊടുവള്ളി,
അബ്‌ദുറസാഖ്
പുതുപൊന്നാനി പ്രസംഗിച്ചു.