ത്വലബ `സ്‌പന്ദനം' പ്രകാശനം ചെയ്‌തു

തിരൂരങ്ങാടി : SKSSF ത്വലബ വിംഗ് തിരൂരങ്ങാടി മേഖല പുറത്തിറക്കിയ സ്‌പന്ദനം മാഗസിന്‍ പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍ ദാറുല്‍ഹുദാ വര്‍ക്കിങ്‌ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാടിന്‌ നല്‍കി പ്രകാശനം ചെയ്‌തു. ത്വലബ വിങ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ മുഹ്‌സിന്‍ ബുഖാരി കുറുമ്പത്തൂര്‍, അബ്‌ദുള്ള ദാരിമി കുണ്ടറ, കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌, ഇസ്‌ഹാഖ്‌ ചെമ്പരിക്ക, ഇര്‍ഫാന്‍ ഹബീബ്‌ ഏപിക്കാട്‌, മുഹമ്മദ്‌ റാസി കൂനഞ്ചേരി, ബാസിത്‌ ചെമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.