വനിതാ ഇസ്‌ലാമിക ശരീഅത്ത്‌ കോളേജ്‌; അഡ്‌മിഷന്‍ അറിയിപ്പ്‌

മലപ്പുറം : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്‍റെ കീഴില്‍ നടന്നുവരുന്ന വനിതാ ഇസ്‌ലാമിക ശരീഅത്ത്‌ കോളേജില്‍ ചേര്‍ന്ന്‌ പഠിക്കുന്നതിന്‌ സമസ്‌തയെയും കീഴ്‌ഘടകങ്ങളെയും അംഗീകരിക്കുന്നവരും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരും സ്ഥാപനത്തില്‍ താമസിച്ചും അല്ലാതെയും പഠിക്കാന്‍ സന്നദ്ധരുമായ വിദ്യാര്‍ത്ഥിനികളില്‍നിന്ന്‌ 2012 ജൂണ്‍ 20-നകം ഓഫീസില്‍ ലഭിക്കത്തക്കവിധം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ജൂലൈ 2-ാം തിയ്യതി ഇന്‍റര്‍വ്യൂ.
ബി.. അഫ്‌ളലുല്‍ ഉലമാ ഡിഗ്രിയോടൊപ്പം കമ്പ്യൂട്ടര്‍, ഹോം സയന്‍സ്‌, ടൈലറിങ്‌ പരിശീലനവും ശരീഅത്ത്‌ വിഷയങ്ങളില്‍ പ്രത്യേക പരിജ്ഞാനവും നല്‍കുന്ന 5 വര്‍ഷ കോഴ്‌സിലേക്ക്‌ S.S.L.C പാസ്സായ പെണ്‍കുട്ടികള്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷകര്‍ക്ക്‌ 21 വയസ്സില്‍ കൂടാന്‍ പാടില്ല. താമസം സൗജന്യമായിരിക്കും. മറ്റെല്ലാ ചെലവുകളും വിദ്യാര്‍ത്ഥിനികള്‍തന്നെ വഹിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; 0494þ3225042, 8086910667