ചട്ടഞ്ചാല്‍
: തുര്‍ക്കി
തലസ്ഥാനമായ ഇസ്‌താംബൂള്‍
കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
ഇസ്‌താംബൂള്‍ ഫൗണ്ടേഷന്‍
ഫോര്‍ സയന്‍സ് ആന്‍റ്
കള്‍ച്ചര്‍ സംഘടിപ്പിക്കുന്ന
അന്തര്‍ദേശിയ ഇസ്ലാമിക്
കോണ്‍ഫറന്‍സില്‍ ഇസ്‌ഹാഖ്
ഇര്‍ഷാദി ചെമ്പരിക്ക പങ്കെടുക്കും.
മുസ്‌തഫ
അതാതുര്‍ക്കിന്‍റെ
ദുഷ്‌ടപരിഷ്‌കാരങ്ങളെ
പ്രതിരോധിച്ച് ആത്മിയധാരങ്ങളിലൂടെ
ആധുനിക മുസ്ലിം തുര്‍ക്കി
സ്ഥാപിച്ചെടുത്ത് രക്തസാക്ഷിയായ
ബദീഉസ്സമീന്‍ സഈദ്
നൂര്‍സിയെക്കുറിച്ചും ആത്മിയ
വിപ്ലവത്തിന് തിരികൊളുത്തിയ
നൂര്‍സിയന്‍ ലിഖിതങ്ങളായ
റസാഇലെ നൂറിനെക്കുറിച്ചുമുള്ള
പ്രബന്ധമവതരിപ്പിക്കാനാണ്
ഇസ്‌ഹാഖ് ഇര്‍ഷാദിക്ക്
ഫൗണ്ടേഷന്‍റെ ക്ഷണം ലഭിച്ചത്.
അന്തര്‍ദേശിയ
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന
ഇന്ത്യന്‍ പ്രതിനിധികളായ
മലപ്പുറം ചെമ്മാട് ദാറുല്‍
ഹുദാ ഇസ്സാമിക് യൂനിവേഴ്‌സിറ്റി
സംഘത്തോടൊപ്പം യാത്രതിരിക്കും.
മലബാര്‍
ഇസ്സാമിക് കോംപ്ലക്‌സ്
ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍
നിന്ന് ഇസ്ലാം ആന്‍റ്
കണ്ടംപററി സ്റ്റഡീസിലും
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍
നിന്ന് സോഷ്യോളജിയിലും
ബിരുദമെടുത്ത ഇസ്‌ഹാഖ്
ഇര്‍ഷാദി ഇപ്പോള്‍ ദാറുല്‍
ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി
ഫിഖ്‌ഹ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ
ഗവേഷക വിദ്യാര്‍ത്ഥിയാണ്.