പേരൂല്‍ മഖാം സിയാറത്ത് കേന്ദ്രം ആക്രമിച്ചു

പെരിങ്ങോം: പേരൂല്‍ മഖാം സിയാറത്ത് കേന്ദ്രം കഴിഞ്ഞ ദിവസം സമൂഹവിരുദ്ധര്‍ ആക്രമിച്ചു. നിര്‍മാണവശ്യത്തിന് വെച്ച ടൈല്‍സ് മോഷ്ടിച്ചു സിയാറത്ത് കേന്ദ്രത്തിന്റെ കിണറ്റില്‍ മാലിന്യവും പാത്രവും വലിച്ചെറിഞ്ഞു. കിണറിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അവശിഷ്ടങ്ങള്‍ കിണറ്റിലിട്ടു. കേന്ദ്രത്തിലെ 15 ക്വിന്റല്‍ അരിയും നശിപ്പിച്ചു.
കേന്ദ്രം പൂട്ടണമെന്നാവശ്യപ്പെട്ട് കര്‍മസമിതി എന്ന പേരില്‍  ചിലര്‍  പ്രവര്‍ത്തിക്കുന്നുണ്ട്. ഈ   സാഹചര്യതില്‍  സിയാറത്ത് കേന്ദ്രത്തിലെ സ്വലാത്തും പ്രാര്‍ഥനയും നടത്താന്‍ അ നുവദിക്കണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ നല്‍കിയ നിവേദനത്തില്‍ആവശ്യപ്പെട്ടു. സംഭവത്തില്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രതിഷേധിച്ചു. സയ്യിദലി മുല്ലക്കോയ തങ്ങള്‍, അബ്ദുള്‍ കരീം പൂമംഗലം, അബ്ബാസ് കുഞ്ഞിമംഗലം, മുഹമ്മദലി പെരിന്തട്ട, റഫീഖ് പാണപ്പുഴ, യൂസഫ് ഹാജി പെരുമ്പ എന്നിവര്‍ സംസാരിച്ചു. പെരിങ്ങോം സ്റ്റേഷനില്‍ കര്‍മസമിതി ഭാരവാഹികളെയും സിയാറത്ത് കേന്ദ്രം കമ്മിറ്റി ഭാരവാഹികളെയും വിളിച്ച് സമാധാന യോഗം നടത്തി. പയ്യന്നൂര്‍ സി.ഐ. പി.കെ.ധനഞ്ജയ ബാബു യോഗത്തില്‍ പങ്കെടുത്തു.