എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിശദീകരണ സമ്മേളനം 12ന്‌ കോഴിക്കോട്‌

പ്രസ്ഥാനം പിരിച്ചുവിട്ട്‌ സത്യത്തിനൊപ്പം നില്‍ക്കാന്‍ മുജാഹിദുകള്‍ തന്റേടം കാണിക്കണം

കോഴിക്കോട്‌: ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയായ ഏകദൈവ വിശ്വാസത്തിന്‌ വ്യത്യസ്‌തമായ വ്യാഖ്യാനം നല്‍കി പാരമ്പര്യ മുസ്‌ലിംകളെ ബഹുദൈവ വിശ്വാസികളായി ചിത്രീകരിക്കുകയും ഇപ്പോള്‍ മുന്‍കാല പണ്ഡിത•ാരുടെ വ്യാഖ്യാനങ്ങളിലേക്ക്‌ തിരിച്ചെത്തുകയും ചെയ്‌ത കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനം പിരിച്ചുവിട്ട്‌ സത്യത്തിന്റെ പക്ഷത്ത്‌ നില്‍ക്കാന്‍ തന്റേടം കാണിക്കണമെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കൌണ്‍സില്‍ ക്യാമ്പ്‌ ആവശ്യപ്പെട്ടു. ശുദ്ധമായ തൌഹീദ്‌ പ്രചരിപ്പിക്കാനെന്ന പേരില്‍ മതത്തിന്റെ പേരില്‍ രംഗത്തുവന്ന മുജാഹിദ്‌ പ്രസ്ഥാനം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിക്കളഞ്ഞ്‌ സ്വയം ഗവേഷകരായി ചമഞ്ഞ്‌ ആശയകുഴപ്പം സൃഷ്‌ടിച്ച്‌ കടുത്ത പ്രതിസന്ധിയിലേക്ക്‌ എത്തിച്ചേര്‍ന്നത്‌ അവര്‍ക്ക്‌ സംഭവിച്ച മാര്‍ഗഭ്രംശനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും കൌണ്‍സില്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. തദ്‌സംബന്ധമായ വിശദീകരണ സമ്മേളനം ജൂലൈ 12 ന്‌ കോഴിക്കോട്‌ ടൌണ്‍ഹാളില്‍ നടത്താന്‍ കൌണ്‍സില്‍ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. രണ്ട്‌ ദിവസങ്ങളിലായി വളവന്നൂര്‍ ബാഫഖി കാമ്പസില്‍ നടന്ന ക്യാമ്പില്‍ എം.പി. മുസ്‌തഫല്‍ ഫൈസി, അബ്‌ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, സാലിംഫൈസി കൊളത്തൂര്‍, റഷീദ്‌ തൃശൂര്‍, സംഘടനാ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടിംഗിനും ശേഷം നടന്ന പ്ലീനറി സെഷന്‌ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, അയ്യൂബ്‌ കൂളിമാട്‌, അബ്‌ദുറഹീം ചുഴലി നേതൃത്വം നല്‍കി. കൌണ്‍സില്‍ ക്യാമ്പില്‍ രൂപം നല്‍കിയ അടുത്ത ആറ്‌ മാസത്തേക്കുള്ള സംഘടനാ കര്‍മ്മ പദ്ധതിയും സില്‍വര്‍ ജൂബിലി പ്രവര്‍ത്തന-ങ്ങളുടെ പ്രാരംഭ പദ്ധതികളും ജില്ലാ കൌണ്‍സില്‍ ക്യാമ്പുകളില്‍ തുടര്‍ന്ന്‌ അവതരിപ്പിക്കപ്പെടും. 
സമാപന സെഷന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ഉദ്‌ഘാടനം ചെയ്‌തു. ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, സത്താര്‍ പന്തല-ൂര്‍, മുസ്‌തഫ അശ്‌റഫി കക്കുപടി, ഹബീബ്‌ ഫൈസി കോട്ടോപാടം, സിദ്ദീഖ്‌ ഫൈസി വെണ്‍മണല്‍ പ്രസംഗിച്ചു.